Quantcast

മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ പൂജ കോഴിക്കോട് നടന്നു

MediaOne Logo

Sithara

  • Published:

    8 May 2018 10:28 PM GMT

മോഹന്‍ലാല്‍ നായകനാകുന്ന പേരിടാത്ത ചിത്രത്തിന്‍റെ പൂജ കോഴിക്കോട്ട് നടന്നു

മോഹന്‍ലാല്‍ നായകനാകുന്ന പേരിടാത്ത ചിത്രത്തിന്‍റെ പൂജ കോഴിക്കോട്ട് നടന്നു. ജിബു ജേക്കബാണ് സിനിമയുടെ സംവിധായകന്‍.

ദൃശ്യത്തിന് ശേഷം മോഹന്‍ലാലും മീനയും ഒരുമിക്കുന്ന ചിത്രമാണിത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ പൂജ കോഴിക്കോട് മഹാറാണി ഹോട്ടലില്‍ നടന്നു.

പഞ്ചായത്ത് സെക്രട്ടറിയുടേതാണ് സിനിമയില്‍ മോഹന്‍ലാലിന്‍റെ വേഷം. മോഹന്‍ലാലിന്‍റെ ഭാര്യയായി മീനയും അഭിനയിക്കുന്നു. ജിബുജേക്കബ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ സിന്ധുരാജാണ്. വീക്കെന്‍ഡ് ബ്ലോക്ബസ്റ്ററിന്‍റെ ബാനറിലുള്ള സിനിമയുടെ നിര്‍മ്മാതാവ് സോഫിയാ പോളാണ്.

TAGS :

Next Story