Quantcast

"കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്ക് എക്കാലവും ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും": പ്രേക്ഷകരോട് പൃഥ്വി

MediaOne Logo

Sithara

  • Published:

    10 May 2018 10:36 PM GMT

കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്ക് എക്കാലവും ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും:  പ്രേക്ഷകരോട് പൃഥ്വി
X

"കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്ക് എക്കാലവും ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും": പ്രേക്ഷകരോട് പൃഥ്വി

പൃഥ്വിരാജ് സിനിമയിലെത്തിയിട്ട് 15 വര്‍ഷമായി.

പൃഥ്വിരാജ് സിനിമയിലെത്തിയിട്ട് 15 വര്‍ഷമായി. അഭിനേതാവ് എന്ന നിലയിലെ 15 വര്‍ഷങ്ങള്‍ക്ക് പ്രേക്ഷകരോടുള്ള കടപ്പാട് പൃഥ്വി ഫേസ് ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

"എന്‍റെ ആദ്യ ചിത്രം തീയേറ്ററുകളിലെത്തിയിട്ട് 15 വര്‍ഷമായി. റോളര്‍ കോസ്റ്റര്‍ കളി പോലെ ആവേശം നിറഞ്ഞ ഒരു യാത്രയായിരുന്നു അതെന്ന് പറഞ്ഞാല്‍ മതിയാവില്ല. തിരിഞ്ഞുനോക്കുമ്പോള്‍ കടപ്പാടാണ് തോന്നുന്നത്. പേരുകള്‍ എടുത്ത് പറയണമെങ്കില്‍ ഒരുപാടുണ്ട് എന്നതിനാല്‍ തന്നെ ദുഷ്കരമാണ്. അതിനാല്‍ എന്നില്‍ വിശ്വാസം അര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. എല്ലാത്തിലുമുപരി എന്റെ പ്രേക്ഷകരോടാണ് നന്ദി പറയാനുള്ളത്. അവരാണ് വിലമതിക്കാനാവാത്ത സമ്മാനങ്ങളൊക്കെയും എനിക്ക് തന്നത്. വിജയത്തോടുള്ള ഭയമില്ലായ്മയാണ് അത്. അതെ വിജയം എന്നുതന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്. പരാജയം എന്നല്ല!

പരാജയമാണ് കഠിനാധ്വാനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. പുതിയതും വ്യത്യസ്തവുമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. പക്ഷേ വിജയം അങ്ങനെയല്ല. അതൊരു കെണിയാണ്! ഇപ്പോള്‍ ചെയ്യുന്നത് തന്നെ തുടര്‍ന്നും ചെയ്യാനാണ് വിജയം നമ്മളോട് പറയുന്നത്. ആഘോഷങ്ങളിലേക്ക് മാത്രം നമ്മുടെ ശ്രദ്ധകേന്ദ്രീകരിക്കും. നഷ്ടപ്പെടാന്‍ ഒരുപാടുണ്ടെന്ന് ഓര്‍മിപ്പിക്കും. ഓരോ തവണയും എന്നില്‍ നിന്ന് പുതുമയും വ്യത്യസ്തതയും പ്രതീക്ഷിക്കുവെന്ന് ഓരോ സിനിമയിറങ്ങുമ്പോഴും എന്നെ ഓര്‍മിക്കുന്നത് നിങ്ങളാണ്. അതാണ് വിജയത്തിലേക്കുള്ള എന്‍റെ പ്രചോദനം. എനിക്ക് ഭയമില്ലാത്തതും അതുകൊണ്ടുതന്നെ.

അതിനാല്‍ എനിക്ക് വഴികാട്ടിയ സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും അധ്യാപകരോടും കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്ക് എക്കാലവും ഞാന്‍ കടപ്പെട്ടിരിക്കും. അടുത്ത 15 വര്‍ഷങ്ങളില്‍ ഇതിലും നന്നായി പരിശ്രമിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു".

TAGS :

Next Story