Quantcast

ഉ‍ഡ്താ പഞ്ചാബ്: സെന്‍സര്‍ ബോര്‍ഡിനെതിരെ ബോംബെ ഹൈക്കോടതി

MediaOne Logo

admin

  • Published:

    10 May 2018 11:59 PM GMT

ഉ‍ഡ്താ പഞ്ചാബ്: സെന്‍സര്‍ ബോര്‍ഡിനെതിരെ ബോംബെ ഹൈക്കോടതി
X

ഉ‍ഡ്താ പഞ്ചാബ്: സെന്‍സര്‍ ബോര്‍ഡിനെതിരെ ബോംബെ ഹൈക്കോടതി

ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബിലെ 89 രംഗങ്ങള്‍ നീക്കം ചെയ്തതിനെതിരായ കേസില്‍ സെന്‍സര്‍ ബോഡിനെതിരെ ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം.

ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബിലെ 89 രംഗങ്ങള്‍ നീക്കം ചെയ്തതിനെതിരായ കേസില്‍ സെന്‍സര്‍ ബോഡിനെതിരെ ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. രംഗങ്ങള്‍ നീക്കം ചെയ്തത് സംബന്ധിച്ച് എന്താണ് ന്യായീകരണമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് കോടതി ചോദിച്ചു. ആവിഷ്കരാത്തിന് ഇടം ഒരുക്കണമെന്നും കോടതി പറഞ്ഞു.

പഞ്ചാബിലെ ലഹരി മാഫിയയുടെ കഥ പറയുന്ന ചിത്ര‍ം റിലീസ് ചെയ്യണമെങ്കിൽ പേരിലെ 'പഞ്ചാബ്' നീക്കണമെന്നും നഗരങ്ങളുടെ പേരുകളും എംഎൽഎമാരെക്കുറിച്ചും തെരഞ്ഞെടുപ്പിനെക്കുറിച്ചും പറയുന്ന ഭാഗങ്ങളും ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് നിർദേശിച്ചിരുന്നു. എന്നാല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുയല്ല, ജോലിയെടുക്കുകയാണ് സെന്‍സര്‍ ബോഡ് ചെയ്യേണ്ടതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പഞ്ചാബില്‍ മാത്രമാണോ ലഹരിമാഫിയ പ്രവര്‍ത്തിക്കുന്നത് എന്ന് ചോദിച്ച കോടതി ചിത്രത്തില്‍ എംഎല്‍‌എമാരുടെ പേരുകള്‍ പരാമര്‍ശിച്ചാല്‍ അത് രാജ്യത്തിന്റെ പരാമാധികാരത്തെ ചോദ്യം ചെയ്യലാകുമോ എന്നും ആരാഞ്ഞു. സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് കോടതിയെ സമീച്ചത്. കേസില്‍ ഹൈക്കോടതിയില്‍‌ നാളെയും വാദം തുടരും.

TAGS :

Next Story