ദീപികയുടെ ആദ്യ ഹോളിവുഡ് ചിത്രം; ട്രെയിലര്‍ കാണാം

ദീപികയുടെ ആദ്യ ഹോളിവുഡ് ചിത്രം; ട്രെയിലര്‍ കാണാം

MediaOne Logo

Sithara

  • Published:

    11 May 2018 12:47 PM

ട്രിപ്പിള്‍ എക്‌സ്; ദി റിട്ടേണ്‍ ഓഫ് സാന്‍ഡെര്‍ കേജ് ഏറ്റവും പുതിയ ട്രെയിലര്‍ പുറത്തിറങ്ങി.

ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രം ട്രിപ്പിള്‍ എക്‌സ്; ദി റിട്ടേണ്‍ ഓഫ് സാന്‍ഡെര്‍ കേജ് ഏറ്റവും പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ദീപികയെ കേന്ദ്രീകരിച്ചാണ് ട്രെയിലര്‍ ഒരുങ്ങിയിരിക്കുന്നത്. ട്രിപ്പിള്‍ എക്സ് സീരീസിലി‍പ്പെട്ട ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡി ജെ കരുസോയാണ്.

ഇന്ത്യന്‍ പെണ്‍കുട്ടിയായി തന്നെയാണ് ചിത്രത്തില്‍ ദീപിക എത്തുന്നത്. ടോണി ജോ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. നിന ദൊബ്രേവ്, സാമുവല്‍ ജാസ്‌കണ്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ഫുട്‌ബോള്‍ സൂപ്പര്‍താരം നെയ്മറും ചിത്രത്തിലൊരു പ്രധാനവേഷത്തില്‍ എത്തുന്നു.

ട്രിപ്പിള്‍ എക്സ് സീരീസിലെ മൂന്നാമത്തെ ചിത്രമാണ് ട്രിപ്പിള്‍ എക്സ് ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ്. 2017 ജനുവരി 20നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക.

TAGS :

Next Story