Quantcast

ഭരണകൂടത്തെ വിമര്‍ശിക്കുന്ന സിനിമകള്‍ക്ക് പുടിന്‍ കാലത്തും വിലക്കുണ്ട്: സുകുറോവ്

MediaOne Logo

Sithara

  • Published:

    11 May 2018 10:33 PM GMT

ഭരണകൂടത്തെ വിമര്‍ശിക്കുന്ന സിനിമകള്‍ക്ക് പുടിന്‍ കാലത്തും വിലക്കുണ്ട്: സുകുറോവ്
X

ഭരണകൂടത്തെ വിമര്‍ശിക്കുന്ന സിനിമകള്‍ക്ക് പുടിന്‍ കാലത്തും വിലക്കുണ്ട്: സുകുറോവ്

ഭരണകൂടത്തെ വിമര്‍ശിക്കുന്ന സിനിമകള്‍ക്ക് സോവിയറ്റ് യൂണിയന്‍ കാലത്തേതു പോലെ പുടിന്‍ കാലത്തും വിലക്കുണ്ടെന്ന് പ്രശസ്ത റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സുകുറോവ്

ഭരണകൂടത്തെ വിമര്‍ശിക്കുന്ന സിനിമകള്‍ക്ക് സോവിയറ്റ് യൂണിയന്‍ കാലത്തേതു പോലെ പുടിന്‍ കാലത്തും വിലക്കുണ്ടെന്ന് പ്രശസ്ത റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സുകുറോവ്. നൂതന സാങ്കേതിക വിദ്യ സംവിധായകന്റെ ജോലി കൂടുതല്‍ സുഗമമമാക്കിയെന്നും സുകുറോവ് പറഞ്ഞു ഐഎഫ്എഫ്കെയില്‍ സമഗ്ര സംഭാവനക്കുള്ള പുരസ്കാരത്തിന് അര്‍ഹനായ സുകുറോവ് മീഡിയവണിനോട് സംസാരിക്കുകയായിരുന്നു.

രാഷ്ട്രീയം പറയുന്ന സിനിമകളെടുക്കുന്നത് എല്ലാ കാലത്തും വെല്ലുവിളിയാണെന്നാണ് സുകുറോവിന്റെ അഭിപ്രായം. ഭരണകൂടത്തിന്റെ വിമര്‍ശിക്കുമ്പോള്‍ പ്രത്യേകിച്ചും. അക്കാര്യത്തില്‍ വ്ളാദിമിര്‍ പുടിന്‍റെ കാലത്തും സ്ഥിതി വ്യത്യസ്തമല്ല. ഐഎഫ്എഫ്കെ വേദികളൊക്കെ ഇത്തരം സിനിമകള്‍ക്ക് ആശ്വാസമാണ്. താനൊരു സിനിമാ ആരാധകനല്ല. സിനിമ തന്റെ തൊഴിലാണ്. റഷ്യന്‍ സാഹിത്യത്തിന്റെ സമ്പന്നതയാണ് സിനിമയുടെ വളര്‍ച്ചക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു കലാരൂപമെന്ന രീതിയില്‍ വളരെ ആഴത്തിലാണ് പ്രേക്ഷകരും ചലച്ചിത്ര പ്രവര്‍ത്തകരും റഷ്യയില്‍ സിനിമയെ സമീപിക്കുന്നത്. കഴിവുള്ള നിരവധി സംവിധായകര്‍ റഷ്യയിലുണ്ട്. സാങ്കേതിക വിദ്യയുടെ സഹായമില്ലായിരുന്നെങ്കില്‍ റഷ്യന്‍ ആര്‍ക് പോലുള്ള പരീക്ഷണങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. ഒരു സംവിധായകനെന്ന നിലയില്‍ താന്‍ സംതൃപ്തനല്ലെന്നും ഇനിയും ചെയ്യാനുണ്ടെന്നും സുകുറോവ് പറഞ്ഞു.

TAGS :

Next Story