താന്‍ സിനിമയിലേക്ക് തിരിച്ചു വരാന്‍ കാരണം ട്രോളന്‍മാരാണെന്ന് സലിം കുമാര്‍
താന്‍ സിനിമയിലേക്ക് തിരിച്ചു വരാന്‍ കാരണം ട്രോളന്‍മാരാണെന്ന് സലിം കുമാര്‍
ട്രോളുകള്‍ ഉണ്ടാക്കിയത് ആരാണെന്ന് ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും അവ ആസ്വദിക്കുക മാത്രമാണ് ചെയ്യുന്നത്
ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ മൂന്ന് വര്‍ഷം സിനിമയില്‍ നിന്ന് അകന്നുകഴിഞ്ഞിട്ടും തന്റെ ഓര്‍മ്മകള്‍ പ്രേക്ഷകരില്‍ നിലനിറുത്തിയവരാണ് ട്രോളന്മാരെന്ന് നടന്‍ സലീം കുമാര്‍. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ദേശീയ കാര്‍ട്ടൂണ്‍ മേളയോടനുബന്ധിച്ച് ‘സലീംകുമാറും ട്രോളര്‍മാരും’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ സിനിമയിലേക്ക് തിരിച്ചുവരാന്‍ തന്നെ കാരണമായത് ഇവരുടെ ട്രോളുകളാണെന്നും അദ്ദേഹം പറഞ്ഞു. വാട്ട്‌സ്ആപ്പില്‍ തനിക്ക് ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് തന്റെ കഥാപാത്രങ്ങളെ ഉപയോഗിച്ച് ഉണ്ടാക്കിയ ട്രോളുകളാണെന്ന് സലിം കുമാര്‍ പറഞ്ഞു. എല്ലാ ട്രോളുകളും ആദ്യകാഴ്ചയില്‍ തന്നെ ചിരിപ്പിക്കാറുണ്ട്. ട്രോളുകള്‍ ഉണ്ടാക്കിയത് ആരാണെന്ന് ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും അവ ആസ്വദിക്കുക മാത്രമാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്കില്‍ ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ (ഐസിയു)വിന്റെ അമരക്കാരായ ഋഷികേശ്, കെ എസ് ബിനു, പ്രിയ, ആരിഫ് അബ്ദുള്‍ഖാദര്‍ തുടങ്ങിയവരുള്‍പ്പെടെയുള്ളവരോടൊപ്പമായിരുന്നു സംവാദ പരിപാടി അരങ്ങേറിയത്.
Adjust Story Font
16