റെക്കോര്‍ഡ് തകര്‍ത്ത് കസബയുടെ ടീസര്‍
റെക്കോര്‍ഡ് തകര്‍ത്ത് കസബയുടെ ടീസര്‍
കഴിഞ്ഞ ശനിയാഴ്ച്ച വൈകീട്ട് പുറത്തിറക്കിയ കസബയുടെ ടീസര്‍ 99 മണിക്കൂറില്‍ യു ട്യൂബില്‍ കണ്ടത് 10 ലക്ഷം പേര്‍.
കഴിഞ്ഞ ശനിയാഴ്ച്ച വൈകീട്ട് പുറത്തിറക്കിയ കസബയുടെ ടീസര്‍ 99 മണിക്കൂറില്‍ യു ട്യൂബില്‍ കണ്ടത് 10 ലക്ഷം പേര്‍. ഏറ്റവും വേഗത്തില്‍ 10 ലക്ഷം വ്യൂസ് പിന്നിടുന്ന മലയാള സിനിമ ടീസറായി കസബ മാറിയിരിക്കുകയാണ് കസബ.
നേരത്തെ മോഹന്‍ലാലിന്റെ പുലിമുരുകന്‍ മാത്രമാണ് മലയാളത്തില്‍ 10 ലക്ഷം ആളുകള്‍ കണ്ടത്. ഒരു മാസമെടുത്താണ് പുലിമുരുകന്‍ ടീസര്‍ കണ്ടവരുടെ എണ്ണം 10 ലക്ഷം പിന്നിട്ടത്. ആ റെക്കോര്‍ഡാണ് 99 മണിക്കൂറില്‍ കസബ കടത്തിവെട്ടിയത്. കൂടാതെ യൂട്യൂബ് ഇന്ത്യയിലെ പോപ്പുലര്‍ വീഡിയോസിലും ട്രെന്‍ഡിങ്ങിലും കസബ ടീസര്‍ ഇടം പിടിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ പെരുന്നാള്‍ റിലീസാണ് കസബ. തമിഴ് നടന്‍ ശരത്ത് കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് ചിത്രത്തിലെ നായിക. സമ്പത്, സിദ്ധിഖ്, മക്ബൂല്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.
ഒരിടവേളക്ക് ശേഷം മെഗാ സ്റ്റാര്‍ മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് കസബ. രണ്‍ജി പണിക്കരുടെ മകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം വലിയ ഹൈപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ കസബ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഗുഡ് വില്‍ എന്റെര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ആലീസ് ജോര്‍ജ്ജ് നിര്‍മിക്കുന്ന ചിത്രം പെരുന്നാളിന് ആന്റോ ജോസഫ് ഫിലിം കമ്പനി തീയേറ്ററില്‍ എത്തിക്കും.
Adjust Story Font
16