Quantcast

'56ാമത്തെ വയസില്‍ കരിയറിലെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രം സംഭാവന ചെയ്ത മോഹന്‍ലാല്‍'

MediaOne Logo

Jaisy

  • Published:

    14 May 2018 4:27 PM GMT

56ാമത്തെ വയസില്‍ കരിയറിലെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രം സംഭാവന ചെയ്ത മോഹന്‍ലാല്‍
X

'56ാമത്തെ വയസില്‍ കരിയറിലെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രം സംഭാവന ചെയ്ത മോഹന്‍ലാല്‍'

പുലിമുരുകൻ എന്ന ചിത്രത്തിന്റെ അസാധാരണവിജയത്തിനു പുറകിൽ ടോമിച്ചൻ മുളകുപാടം എന്ന നിർമ്മാതാവിന്റെ അസാമാന്യമായ ധൈര്യവും ആത്മവിശ്വ്വാസവുമുണ്ട്‌

തിയറ്ററുകളെ ഇളക്കിമറിച്ച് പുലിമുരുകന്‍ ഹൌസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുകയാണ്. ഒരു മാസ് എന്റര്‍ടെയിനര്‍ എന്ന നിലയില്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമാ മേഖലക്കുള്ളില്‍ നിന്നും പുറത്തുനിന്നും ചിത്രത്തിന് ആരാധകരുണ്ട്. ചിത്രം നൂറു കോടി ക്ലബില്‍ കടക്കാന്‍ പോകുന്നതിന്റെ എല്ലാം സാധ്യതയും കാണുന്നുണ്ട്. പുലിമുരുകന്‍ മികച്ച ചിത്രമാണെന്നതിന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും തര്‍ക്കമില്ല. അടുത്ത കാലത്ത്‌ ഇന്ത്യൻ സിനിമ കണ്ട്‌ ഏറ്റവും മികച്ച ആക്ഷൻ കോറിയോഗ്രാഫി പുലിമുരുകനിലേതാണെന്ന് അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പുലിമുരുകനെക്കുറിച്ച്‌ ഒട്ടേറെ കാര്യങ്ങൾ ഒട്ടേറെയാളുകൾ ഇതിനകം എഴുതിക്കഴിഞ്ഞു, പറഞ്ഞു കഴിഞ്ഞു. നൂകോടി ക്ലബ്ബിലേക്ക്‌ കടക്കുന്ന ആദ്യ മലയാളചിത്രം പുലിമുരുകൻ ആവാനുള്ള എല്ലാ സാധ്യതയുമുണ്ട്‌. ഇങ്ങനെയൊരു പവർപ്പാക്ക്ഡ്‌ ആക്ഷൻ ചിത്രമൊരുക്കാൻ വൈശാഖും, എന്റെ പ്രിയ സുഹൃത്ത്‌ ഉദയകൃഷ്ണനും നടത്തിയ കഠിനാധ്വാനത്തിനും, അവരുടെ ആത്മവിശ്വ്വാസത്തിനും അനിതരസാധാരണമായ ക്ഷമാശക്തിയ്ക്കും ബിഗ്‌ സല്യൂട്ട്‌. കെ ജി ജോർജ്ജ്‌ സാർ പണ്ടൊരിക്കൽ ഞങ്ങളോട്‌ പറഞ്ഞു, "സിനിമയ്ക്ക്‌ ആവശ്യമുള്ള മറ്റ്‌ സാങ്കേതിക പ്രവർത്തകരേയും നടീനടന്മാരേയും വിദഗ്ധമായി പ്രയോജനപ്പെടുത്തുന്ന സൂത്രശാലിയായിരിക്കണം സംവിധായകൻ. ആവരുടെ സംഭാവനകളെ സ്വതന്ത്രമായി സംയോജിപ്പിക്കുന്ന ഒരു രാസത്വരകമാവണം, സംവിധായകൻ." വൈശാഖ്‌ അക്ഷരാർത്‌ഥത്തിൽ ചെയ്തതിതാണ്‌. ഷാജിയുടെ ഛായാഗ്രഹണ മികവിനേയും, ജോസഫ്‌ നെല്ലിക്കലിന്റെ കലാസംവിധനത്തേയും കിടിലൻ എന്ന് മാത്രമേ വിശേഷിപ്പിക്കാൻ സാധിക്കൂ. വി ഇഫെക്റ്റ്സും, ശബ്ദമിശ്രണവും ഗംഭീരം. പിന്നെ, പീറ്റർ ഹെയ്ൻ! അടുത്ത കാലത്ത്‌ ഇന്ത്യൻ സിനിമ കണ്ട്‌ ഏറ്റവും മികച്ച ആക്ഷൻ കോറിയോഗ്രാഫി ഇതാണെന്ന് ഞാൻ ധൈര്യപൂർവം പറയും. നായകന്റെ Solo battle ഇത്ര ഗംഭീരമായി എക്സിക്യൂട്ട്‌ ചെയ്യപ്പെട്ടിരിക്കുന്ന മറ്റൊരു സമീപകാല ചിത്രമില്ല. സിനിമ റിലിസ്‌ ആകുന്നതിന്‌ തലേദിവസം പീറ്റർ എന്നോട്‌ സംസാരിച്ചു; വലിയ രീതിയിൽ നേർവസായിരുന്നു, അയാൾ. സിനിമ കണ്ട്‌കഴിഞ്ഞ്‌ അയാളെ വിളിച്ച്‌ ഞാൻ അഭിനന്ദിച്ചപ്പോൾ, അയാളുടെ ശബ്ദം ഇടറിയിരുന്നു. എന്റെ നല്ല വാക്കുകൾ കേട്ടിട്ട്‌ അയാൾ എന്നോട്‌ പറഞ്ഞു, " എല്ലാ ക്രെഡിറ്റും മോഹൻലാൽ സാറിന്‌ കൊടുക്കൂ, സാർ. ഇത്രയ്ക്ക്‌ അപ്പർണ്ണമനോഭാവമുള്ള ഒരു നടനെ, താരത്തെ ഞാൻ കണ്ടിട്ടില്ല. ഒൻപതു റ്റെയിക്കുകൾക്ക്‌ ശേഷം ഞാൻ ഒക്കെ പറയുമ്പോൾ, എന്റെ അടുത്ത്‌ വന്ന് ചോദിക്കും, നിങ്ങൾ ശരിക്കും ഹാപ്പിയാണോ, വേണമെങ്കിൽ നമ്മുക്ക്‌ ഒന്നു കൂടി നോക്കാം.ഹി ഇസ്‌ ഇൻക്രെഡിബ്‌ൾ." മോഹൻലാലിനെ അറിയാവുന്ന നമ്മൾക്ക്‌ അതൊരു വാർത്തയല്ല. പക്ഷേ, വേറെ ചിലതുണ്ട്‌. അൻപത്തി ആറാമത്തെ വയസ്സിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ആക്ഷൻചിത്രം സംഭാവന ചെയ്ത മറ്റേതെങ്കിലും ഒരു നടനെ നമ്മുക്കാർക്കും അറിയില്ല. കേരളത്തിലെ തീയറ്റുറുകളെ ഇളകി മറിയുന്ന ഹർഷോന്മാദത്തിന്റെ, ജനകീയമായ കാർണിവൽ സ്പെയ്സുകളാക്കി ഇത്രയേറെ തവണ മാറ്റിയ മറ്റൊരു നടനേയും നമ്മുക്ക്‌ ഓർമ്മയില്ല. അഭിനയ ജീവിതത്തിന്റെ മുപ്പത്തി ആറാം വർഷത്തിൽ ഇത്രയേറെ ഊർജ്ജം പ്രസരിപ്പിക്കുന്ന മറ്റൊരു നടനേയും നമ്മുക്കറിയില്ല. മോഹൻലാലിനൊപ്പം, മോഹൻലാൽ മാത്രം.

ഒരു കാര്യം കൂടി പറയട്ടെ. പുലിമുരുകൻ എന്ന ചിത്രത്തിന്റെ അസാധാരണവിജയത്തിനു പുറകിൽ ടോമിച്ചൻ മുളകുപാടം എന്ന നിർമ്മാതാവിന്റെ അസാമാന്യമായ ധൈര്യവും ആത്മവിശ്വ്വാസവുമുണ്ട്‌. പറഞ്ഞ ബഡ്ജറ്റിൽ ചെറിയൊരു വ്യത്യാസം വന്നാൽ, തർക്കവും വഴക്കും ഉണ്ടാവുന്ന ഒരു പ്രവർത്തി മേഖലയിൽ, തന്റെ സാങ്കേതികപ്രവർത്തകരേയും താൻ നിർമ്മിക്കുന്ന സിനിമയേയും ഇത്രയധികം വിശ്വസിച്ച്‌, നിർലോഭം പണം മുടക്കിയ ടോമിച്ചൻ മലയാള സിനിമയ്ക്കായി തുറന്നത്‌, പുതിയൊരു വിപണിയാണ്‌. നമ്മുടെ സിനിമയെ അന്യഭാഷാചിത്രങ്ങൾക്കൊപ്പം വാണിജ്യപരമായി വലുതാക്കുകയാണ്‌ ടോമിച്ചൻ ചെയ്തത്‌. ഹാറ്റ്സ്‌ ഓഫ്‌!!!

TAGS :

Next Story