'ജനങ്ങളെ നേരിടാന്‍ ധൈര്യമില്ലാതെ പിന്‍വാതിലിലൂടെ അധികാരം പിടിച്ചടുക്കുന്ന പദവി' , സുരേഷ് ഗോപിയെ വേട്ടയാടി പഴയ ഡയലോഗ്
'ജനങ്ങളെ നേരിടാന്‍ ധൈര്യമില്ലാതെ പിന്‍വാതിലിലൂടെ അധികാരം പിടിച്ചടുക്കുന്ന പദവി' , സുരേഷ് ഗോപിയെ വേട്ടയാടി പഴയ ഡയലോഗ്
ഷാജി കൈലാസ് ചിത്രമായ ദ ടൈഗറിലാണ് സുരേഷ് ഗോപിയുടെ ഐപിഎസ് കഥാപാത്രം സിദ്ദിഖ് അവതരിപ്പിച്ച ജോണ്‍ വര്‍ഗീസ് എന്ന നോമിനേറ്റഡ് രാജ്യസഭാം
രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പായ സിനിമ താരം സുരേഷ് ഗോപിക്കെതിരെ പഴയ സിനിമയിലെ ഡയലോഗ് വൈറലാകുന്നു. ജനങ്ങളെ നേരിടാന്‍ ധൈര്യമില്ലാതെ പിന്‍വാതിലിലൂടെ അധികാരം പിടിച്ചെടുക്കുന്ന പദവിയാണ് രാജ്യസഭാംഗത്വം എന്ന പഴയ ഡയലോഗാണ് നടനെതിരെ ട്രോളാകുന്നത്.
ഷാജി കൈലാസ് ചിത്രമായ ദ ടൈഗറിലാണ് സുരേഷ് ഗോപിയുടെ ഐപിഎസ് കഥാപാത്രം സിദ്ദിഖ് അവതരിപ്പിച്ച ജോണ്‍ വര്‍ഗീസ് എന്ന നോമിനേറ്റഡ് രാജ്യസഭാംഗത്തിനോടാണ് ഈ ഡയലോഗ് പറയുന്നത്. ''മെമ്പര്‍ ഓഫ് രാജ്യസഭ നിന്നെപ്പോലുള്ള എന്‍ആര്‍ഐ ദൈവങ്ങളും കള്ളുകച്ചവടക്കാരും വെച്ചു വാണിഭക്കാരും കൊള്ളപ്പണമെറിഞ്ഞ് സ്വന്തമാക്കുന്ന പരമ്മോന്നത പദവി..ജനങ്ങളെ നേരിടാന്‍ ധൈര്യമില്ലാതെ പിന്‍വാതിലിലൂടെ അധികാരം പിടിച്ചടക്കുന്ന എല്ലാ ദുഷ് പ്രഭുക്കള്‍ക്കുമെതിരായ ജനവിധി''
Adjust Story Font
16