മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സ് മൂന്ന് ഭാഷകളില്‍ അടുത്ത വര്‍ഷമെത്തും
നിരവധി തവണ റിലീസ് മാറ്റിവെച്ച സ്ട്രീറ്റ് ലൈറ്റ്സ് ഒടുവില്‍ പ്രേക്ഷകരിലേക്കെത്തുന്നു.
ഒരേ സമയം മൂന്ന് ഭാഷകളിലൊരുങ്ങുന്ന ആദ്യ മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്സിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 26ന് ചിത്രം തീയറ്ററുകളിലെത്തും. 2018ലെ മമ്മൂട്ടിയുടെ ആദ്യ റിലീസ് ചിത്രമാകും സ്ട്രീറ്റ് ലൈറ്റ്സ്.
നിരവധി തവണ റിലീസ് മാറ്റിവെച്ച സ്ട്രീറ്റ് ലൈറ്റ്സ് ഒടുവില്‍ പ്രേക്ഷകരിലേക്കെത്തുന്നു. മമ്മൂട്ടി തന്നെയാണ് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. സ്ട്രീറ്റ് ലൈറ്റ്സ് 2018 ജനുവരി 26ന് പുറത്തിറങ്ങുമെന്ന് മമ്മൂട്ടി അറിയിച്ചു. സിനിമയുടെ റിലീസ് തീയതി ഉള്‍പ്പെടുത്തിയ പോസ്റ്ററും താരം പങ്കുവെച്ചിട്ടുണ്ട്. ഇതോടെ 2018ലെ മമ്മൂട്ടിയുടെ ആദ്യ റിലീസാകും സ്ട്രീറ്റ് ലൈറ്റ്സ് എന്ന് ഉറപ്പായി.
ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയ സ്ട്രീറ്റ് ലൈറ്റ്സ് പ്രശസ്ത ക്യാമറാമാൻ ആയ ഷാംദത് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ്. മമ്മൂട്ടി ജെയിംസ് എന്ന പോലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നതും മമ്മൂട്ടി തന്നെയാണ്. നേരത്തെ നവംബറില്‍ റിലീസ് ചെയ്യുമെന്ന പ്രഖ്യാപിച്ചെങ്കിലും പിന്നീട് റിലീസ് നീട്ടുകയായിരുന്നു. തമിഴിലും മലയാളത്തിലും തെലുഗുവിലുമായാകും ചിത്രം പുറത്തിറങ്ങുക. മൂന്നു പതിപ്പുകളും ഒരേ ദിവസം റിലീസ് ചെയ്യാവുന്ന രീതിയില്‍ തെലുഗു പതിപ്പിന്റെ കൂടി ജോലികൾ തുടങ്ങിയതിനാലാണ് ചിത്രത്തിന്റെ റിലീസ് നീട്ടി വെച്ചത്.
സൌബിന്‍ ഷാഹിര്‍, ധര്‍മജന്‍ ബോൾഗാട്ടി, ഹരീഷ് കണാരൻ, ലിജോ മോള്‍, തമിഴ്നടന്‍ രാജേന്ദ്രന്‍ തുടങ്ങിയവരാണ് സ്ട്രീറ്റ് ലൈറ്റ്സിലെ മറ്റ് അഭിനേതാക്കള്‍. അജയ് വാസുദേവ് ചിത്രമായ മാസ്റ്റർപീസ് ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. ഡിസംബര്‍ 21ന് ക്രിസ്തുമസ് റിലീസായാകും ചിത്രമെത്തുക. ജനുവരിയിൽ തന്നെ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരമ്പ് റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗിരീഷ് ദാമോദർ ഒരുക്കിയ അങ്കിൾ എന്ന സിനിമയുടെ പൂർത്തിയാക്കിയ മമ്മൂട്ടി ഇപ്പോൾ ശരത് ഒരുക്കുന്ന പരോൾ എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ്.
Adjust Story Font
16