ജന്മദിനത്തില്‍ സിത്താര്‍ മാന്ത്രികനെ ഓര്‍ത്ത് സംഗീതലോകം
ജന്മദിനത്തില്‍ സിത്താര്‍ മാന്ത്രികനെ ഓര്‍ത്ത് സംഗീതലോകം
സിത്താര്‍ എന്ന ഒറ്റ സംഗീത ഉപകരണത്തിലൂടെ ഇന്ത്യന്‍ സംഗീതത്തേയും സംസ്‌കാരത്തേയും ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ രവിശങ്കര്‍ എന്ന ഈ അതുല്യ കലാകാരന് കഴിഞ്ഞിട്ടുണ്ട്.
സിത്താര്‍ എന്ന മാന്ത്രിക സംഗീത ഉപകരണത്തിലൂടെ ഇന്ത്യന്‍ സംഗീതത്തെ ലോകത്തിന്റെ മുന്നിലെത്തിച്ച പണ്ഡിറ്റ് രവിശങ്കര്‍ എന്ന സംഗീതജ്ഞന്റെ ജന്മദിനമാണിന്ന്. പൗരസ്ത്യപാശ്ചാത്യ സംഗീതശാഖകളെ ഇണക്കിച്ചേര്‍ത്താണ് രവിശങ്കര്‍ തന്റെ സിത്താര്‍വാദനം നടത്തിയിരുന്നത് സംഗീതത്തിലെ അദ്ദേഹത്തിന്റെ സംഭാവന പരിഗണിച്ച് രാജ്യത്തെ പരമോന്നത ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്.
സിത്താര്‍ എന്ന സംഗീത ഉപകരണത്തിനൊപ്പം ഇന്ത്യക്കാര്‍ ചേര്‍ത്ത് പറയുന്ന പേരാണ് പണ്ഡിറ്റ് രവിശങ്കര്‍. സിത്താര്‍ എന്ന ഒറ്റ സംഗീത ഉപകരണത്തിലൂടെ ഇന്ത്യന്‍ സംഗീതത്തേയും സംസ്‌കാരത്തേയും ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ രവിശങ്കര്‍ എന്ന ഈ അതുല്യ കലാകാരന് കഴിഞ്ഞിട്ടുണ്ട്. 98 വര്‍ഷങ്ങള്‍ക്കപ്പുറം മറ്റൊരു ഏപ്രില്‍ 7ന് വാരാണസിയിലായിരുന്നു ജനനം. നൃത്തം പഠിക്കാന്‍ പാരീസില്‍ പോയ രവിശങ്കര്‍ പിന്നീട് സിത്താര്‍ പഠനത്തിലേക്ക് തിരിഞ്ഞു.
അലാവുദ്ദീന്‍ ഖാന്റെ ശിക്ഷണത്തില്‍ സിത്താര്‍ പഠിച്ചു. തുടര്‍ന്നിങ്ങോട്ട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. സംഗീത സംവിധായകനായും പശ്ചാതത്തല സംഗീതജ്ഞനായും സിനിമയിലും റേഡിയോയിലും വിരാചിച്ചു. സത്യജിത്ത് റേയുടെ നിരവധി സിനിമകള്‍ക്ക് പശ്ചാത്തല സംഗീതവും സംഗീതസംവിധാനവുമൊരുക്കി. മുഹമ്മദ് ഇഖ്ബാലിന്റെ സാരേ ജഹാംസെ അച്ഛാക്ക് ഇന്ന് കേള്‍ക്കുന്ന ഈണമാരുക്കിയത് രവിശങ്കറായിരുന്നു.
ഹിന്ദുസ്ഥാനി സംഗീതമായിരുന്നു ഇഷ്ടശൈലി. 1999ല്‍ ഭാരതത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി രാജ്യം ആദരിച്ചു. സംഗീതത്തിലെ അതുല്യ പ്രതിഭകള്‍ക്ക് നല്‍കുന്ന ഗ്രാമി പുരസ്‌കാരത്തിന് മൂന്ന് തവണയാണ് പണ്ഡിറ്റ് രവിശങ്കര്‍ അര്‍ഹനായത്. കലാരംഗത്തെ നേട്ടങ്ങള്‍ അദ്ദേഹത്തെ രാജ്യസഭയിലുമെത്തിച്ചു. 2012 ഡിസംബര്‍ 11ന് 92ാം വയസ്സില്‍ ഈ സിത്താര്‍ മാന്ത്രികന്‍ വിടവാങ്ങി.
Adjust Story Font
16