Quantcast

ടോം ഹാങ്ക്സ് പോളണ്ടിനെ കുറിച്ച് ഇനി ഒരക്ഷരം മിണ്ടില്ല!

MediaOne Logo

Trainee

  • Published:

    18 May 2018 2:55 AM GMT

ടോം ഹാങ്ക്സ് പോളണ്ടിനെ കുറിച്ച് ഇനി ഒരക്ഷരം  മിണ്ടില്ല!
X

ടോം ഹാങ്ക്സ് പോളണ്ടിനെ കുറിച്ച് ഇനി ഒരക്ഷരം മിണ്ടില്ല!

ഓസ്കാര്‍ ജേതാവായ അമേരിക്കന്‍ നടന്‍ ടോം ഹാങ്ക്സിന് എട്ടിന്റെ പണി കൊടുക്കാനൊരുങ്ങുകയാണ് പോളണ്ടിലെ ബീല്‍സ്കോ ബൈല നഗരവാസികള്‍

ഓസ്കാര്‍ ജേതാവായ അമേരിക്കന്‍ നടന്‍ ടോം ഹാങ്ക്സിന് എട്ടിന്റെ പണി കൊടുക്കാനൊരുങ്ങുകയാണ് പോളണ്ടിലെ ബീല്‍സ്കോ ബൈല നഗരവാസികള്‍. 1970ല്‍ പോളണ്ട് നിര്‍മിതിയായി നിരത്തുകളിലെത്തിയ ടോട്‍ലര്‍ എന്ന ചെറുകാറിനെ പരിഹസിക്കുന്ന തരത്തില്‍ ടോം ഹാങ്ക്സ് തന്റെ ട്വിറ്റര്‍ അക്കൌണ്ടില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതാണ് പ്രകോപനത്തിന് കാരണം. ഇതിനെതിരെ നഗരവാസികള്‍ ചേര്‍ന്ന് ധനസമാഹരണം നടത്തി ഒരു ടോട്‍ലര്‍ കാര്‍ ടോം ഹാങ്ക്സിന് സമ്മാനിക്കാന്‍ ഒരുങ്ങുകയാണ്.

ഈ ഫിയറ്റ് 126 പി അഥവാ പോളണ്ടുകാര്‍ ഓമനിച്ച് വിളിക്കുന്ന ടോട്‍ലറാണ് ടോം ഹാങ്‍ക്സിന് സമ്മാനിക്കുന്നതിനായി ബില്‍സ്കോ ബൈല നഗരവാസികള്‍ തയ്യാറാക്കുന്നത്. എനിക്കൊരു പുതിയ കാര്‍ കിട്ടി എന്ന തരത്തില്‍ തമാശച്ചിരിയുമായി ടോം ഹാങ്‍ക്സ് തന്റെ ട്വിറ്റര്‍ അക്കൌണ്ടില്‍ ടോട്‍ലറിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ്ചെയ്തു. കഴിഞ്ഞില്ല തന്റെ ഫേസ് ബുക്ക് പേജില്‍ തുടര്‍ ചിത്രങ്ങളും ഉള്‍പ്പെടുത്തി. ഹാങ്‍ക്സ് തമാശക്ക് ചെയ്തതാണെങ്കിലും അത് പോളണ്ടുകാര്‍ക്ക് കൊള്ളേണ്ടിടത്ത് കൊണ്ടു. 1970കളില്‍ നിരത്തുകളിലെത്തിയ പോളണ്ട് മേഡ് ടോട്‍ലറുകള്‍ അവരുടെ അഭിമാന ചിഹ്നങ്ങളില്‍ ഒന്നാണെന്ന് ടോം ഹാങ്‍ക്സ് അറിഞ്ഞിരിക്കില്ല. പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് പറഞ്ഞ് ബീല്‍സ്കോ ബൈല സ്വദേശികളില്‍ ചിലര്‍ ഹാങ്‍ക്സിനുള്ള നല്‍കേണ്ട മറുപടിയെക്കുറിച്ച് തലപുകച്ചു. അവരുടെ ആശയമാണ് ഒരു കാര്‍ തന്നെ ഹാങ്‍ക്സിന് സമ്മാനിച്ചേക്കാം എന്നത്. പക്ഷേ ജരാനര ബാധിച്ച ടോട്‍ലറിനെയല്ല, 1970 കളിലെ അതേ പ്രൌഡിയോടെ നല്‍കണം. അതിനായി അവര്‍ ചേര്‍ന്ന് ധനസമാഹരണം നടത്തി. പഴയ ഒരുടോട്‍ലര്‍ വാങ്ങി. മികച്ച എന്‍ജിനീയര്‍മാരെ ഏല്‍പ്പിച്ച് അതിന്റെ യൌവ്വനം വീണ്ടെടുത്തു. ഫിയറ്റ് കമ്പനിയില്‍ നിന്ന് യഥാര്‍ത്ഥ സ്പെയര്‍ പാര്‍ട്സുകള്‍ എത്തിച്ചു.

ഞങ്ങളുടെ ഫിയറ്റ് കാറുമായുള്ള ചിത്രങ്ങള്‍ തന്റെ ഫാന്‍ പേജില്‍ പോസ്ററ് ചെയ്ത് യഥാര്‍ത്ഥത്തില്‍ അദ്ദേഹമാണ് എന്നെ പ്രകോപിപ്പിച്ചത്. അയാള്‍ ഈ കാറില്‍ അത്ര തല്‍പരനാണെങ്കില്‍ ആ കാറിന്റെ ചരിത്രവും കൂടി സമ്മാനിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഈ കാര്‍ എങ്ങിനെ നിര്‍മ്മിക്കപ്പെട്ടു, ആരുടെയൊക്കെ അധ്വാനം അതിന് പിന്നിലുണ്ട്, ഏതെക്കെ വീഥികളിലൂടെ ഇത് സഞ്ചരിച്ചു തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ അദ്ദേഹത്തിന് ഈ കാറിനോട് പ്രണയം തോന്നും എന്ന് സംഘാടയായ മോണിക്ക ജാസ്കോല്‍സ്ക അഭിപ്രായപ്പെട്ടു.

പോളണ്ടിന്റെ അഭിമാന ചിഹ്നമൊക്കെ തന്നെയാണെങ്കിലും പോളണ്ടിന്റെ വീഥികളില്‍ പോലും ടോട്‍ലര്‍ കാര്‍ ഒരു അപൂര്‍വ കാഴ്ചയാണ്. കാഴ്ചയില്‍ കുഞ്ഞനെങ്കിലും അതില്‍ 14 പേരെ വരെ ഉള്‍കൊള്ളാനാകുമെന്നാണ് പോളണ്ടുകാരുടെ അവകാശവാദം. കാര്യങ്ങള്‍ ഈ രീതിയില്‍ പുരോഗമിക്കുമ്പോഴും തനിക്കായി ഒരുങ്ങുന്ന എട്ടിന്റെ പണിയെക്കുറിച്ച് ടോം ഹാങ്‍ക്സ് അറിഞ്ഞോ എന്ന് വ്യക്തമല്ല.

TAGS :

Next Story