Quantcast

ബോളിവുഡില്‍ നടിമാര്‍ക്ക് നല്ല സമയമെന്ന് സൊനാക്ഷി സിന്‍ഹ

MediaOne Logo

Jaisy

  • Published:

    19 May 2018 2:07 PM GMT

ബോളിവുഡില്‍ നടിമാര്‍ക്ക് നല്ല സമയമെന്ന് സൊനാക്ഷി സിന്‍ഹ
X

ബോളിവുഡില്‍ നടിമാര്‍ക്ക് നല്ല സമയമെന്ന് സൊനാക്ഷി സിന്‍ഹ

എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന അകിരയിലൂടെ പുതിയ വേഷത്തിലെത്തുകയാണ് താരം

ബോളിവുഡിലെ ആക്ഷന്‍ റാണിയാണ് സൊനാക്ഷി സിന്‍ഹ. കുറഞ്ഞ കാലം കൊണ്ട് ബി ടൌണിന്റെ മനം കവര്‍ന്ന സുന്ദരി. തന്റേടമുള്ള സ്ത്രീ കഥാപാത്രങ്ങളെയാണ് സോനാക്ഷി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന അകിരയിലൂടെ പുതിയ വേഷത്തിലെത്തുകയാണ് താരം. സ്ത്രീ കേന്ദ്രീകൃതമായ ചിത്രത്തില്‍ സംഘട്ടനം രംഗങ്ങളില്‍ താരം പ്രത്യക്ഷപ്പെടുന്നുണ്ട്. തമിഴ് ചിത്രമായ മൌനഗുരുവിന്റെ ഹിന്ദി റീമേക്കാണ് അകിര.

ആക്ഷന്‍

അകിര എന്നാല്‍ വ്യവസായം എന്നാണ് അര്‍ത്ഥം. ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങളില്‍ ഞാന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരുപാട് പഠിക്കാന്‍ ഈ ചിത്രത്തിലൂടെ കഴിഞ്ഞു. പുതിയത് പഠിച്ചത് അത് പ്രയോഗിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം അകിര എനിക്ക് തന്നു, അതെന്നെ ഏറെ തൃപ്തിപ്പെടുത്തുന്നുണ്ട്.

പാട്ട്

അകിരയില്‍ ഞാന്‍ ഒരു പാട്ട് പാടുന്നുണ്ട്, അതും ഒരുപാട് സ്ന്തോഷം പകരുന്നു. വിശാല്‍ ശേഖറാണ് സംഗീതം. കൂടുതല്‍ പാട്ടുകള്‍ പാടുകയാണ് എന്റെ ലക്ഷ്യം.

വാഗ്ദാനം പാലിച്ച സന്തോഷം

നമ്മള്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്താല്‍ അത് പാലിക്കുമ്പോള്‍ ലഭിക്കുന്ന സംതൃപ്തിയുണ്ടല്ലോ, ആ സന്തോഷത്തിലാണ് ഞാന്‍. ഇന്ത്യന്‍ ഐഡല്‍ ജൂനിയര്‍ 2ന്റെ ജഡ്ജായിരുന്ന സമയത്ത് അതില്‍ മത്സരിച്ച നാഹിദിനോടെ തന്റെ ചിത്രത്തില് ഒരു പാട്ട് പാടാന്‍ അവസരം കൊടുക്കുമെന്ന് പറഞ്ഞിരിന്നു. അകിരയിലൂടെ ആ വാഗ്ദാനം പാലിച്ചു. വിശാല്‍ ശേഖറിനോട് അക്കാര്യത്തില്‍ എനിക്ക് നന്ദിയുണ്ട്. നാഹിദ് കഴിവുള്ള ഒരു പാട്ടുകാരിയാണ്.

സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങള്‍

മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങള്‍ ബോളിവുഡില്‍ വരുന്നുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. പ്രേക്ഷകര്‍ അവരെ സ്വീകരിക്കുന്നു. ബോളിലുഡില്‍ ഇപ്പോള്‍ നടിമാര്‍ക്ക് നല്ല സമയമാണെന്നാണ് എനിക്ക് തോന്നുന്നത്.

TAGS :

Next Story