ടിഎ റസാഖിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി
ടിഎ റസാഖിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി
കൊണ്ടോട്ടി തുറക്കല്‍ ജുമാമസ്ജിദ് ഖബര്‍സഥാനില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം
അന്തരിച്ച തിരക്കഥാകൃത്ത് ടി.എ റസാഖിന്റെ മൃതദേഹം ഖബറടക്കി. കൊണ്ടോട്ടി തുറക്കല്‍ ജുമാമസ്ജിദ് ഖബര്‍സഥാനില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. കല,സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
പ്രിയ തിരക്കഥകൃത്ത് ടി.എ റസാഖിന് ജന്മനാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പാണ് നല്‍കിയത്. പുലര്‍ച്ചെ 3മണി മുതല്‍ 8മണിവരെ തുറക്കലിലെ വീട്ടിലാണ് പൊതുദര്‍ശനത്തിന് വെച്ചത്. 8മണി മുതല്‍ പത്തരവരെ കൊണ്ടോട്ടിയിലെ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മന്ദിരത്തിലും പൊതു ദര്‍ശനത്തിന് വെച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍,സംവിധായകന്‍ സിബി മലയില്‍,സിനിമ നടന്‍മാരായ വിനീത്, കോഴിക്കോട് നാരയണന്‍ നായര്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലികുട്ടി, മുന്‍മന്ത്രി മഞ്ഞളാം കുഴി അലി തുടങ്ങി നിരവധി പ്രമുഖരാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. മീഡിയവണ്ണിനുവേണ്ടി പ്രേഗ്രാം വിഭാഗം സീനിയര്‍ ജനറല്‍ മാനേജര്‍ ഷിബു ചക്രവര്‍ത്തി റീത്ത് സമര്‍പ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഔദേഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. ജന ഹൃദയങ്ങള്‍ കീഴടക്കിയ തിരക്കഥാകൃത്തിനെ അവസാനമായി ഒന്നു കാണാന്‍ സാധരണക്കാരായ നിരവധിപേരും എത്തി.
Adjust Story Font
16