കാവാലം ചിട്ടപ്പെടുത്തിയ ശാകുന്തളം അരങ്ങിലേക്ക്; ശകുന്തളയായി മഞ്ജു വാര്യര്‍
കാവാലം ചിട്ടപ്പെടുത്തിയ ശാകുന്തളം അരങ്ങിലേക്ക്; ശകുന്തളയായി മഞ്ജു വാര്യര്‍
കാവാലം നാരായണപണിക്കര്‍ അവസാനം ചിട്ടപ്പെടുത്തിയ അഭിജ്ഞാന ശാകുന്തളം നാടകം ഈ മാസം 18ന് അരങ്ങിലെത്തും
കാവാലം നാരായണപണിക്കര്‍ അവസാനം ചിട്ടപ്പെടുത്തിയ അഭിജ്ഞാന ശാകുന്തളം നാടകം ഈ മാസം 18ന് അരങ്ങിലെത്തും. മഞ്ജുവാര്യരാണ് നാടകത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. കാവാലത്തിന്റെ നാടകങ്ങള്‍ക്ക് സ്ഥിരം വേദി ഒരുക്കാന്‍ ആലോചിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
ആദ്യമായാണ് നടി മഞ്ജു വാര്യര്‍ നാടകവേദിയിലേക്ക് എത്തുന്നത്. കാളിദാസന്റെ ശകുന്തളയായാണ് മഞ്ജുവിന്റെ അരങ്ങേറ്റം. സംസ്കൃതഭാഷയില്‍ അവതരിപ്പിക്കുന്ന നാടകം 35 വര്‍ഷമായി വിവിധ വേദികളില്‍ അവതരിപ്പിക്കുന്നുണ്ട്. നാടകത്തിനൊപ്പം സംസ്കൃതപഠനവും പുതിയ അനുഭവമാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.
കാവാലത്തിന്റെ ചെറുമകള്‍ കല്യാണി കൃഷ്ണനാണ് സോപാനം നാടകകളരിയുടെ ചുക്കാന്‍ പിടിക്കുന്നത്. നാടകങ്ങള്‍ ജനങ്ങളിലെത്തണമെന്നായിരുന്നു കാവാലം ആഗ്രഹിച്ചതെന്ന് മകന്‍ കാവാലം ശ്രീകുമാര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം 6.30ന് തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
Adjust Story Font
16