ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി
ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി
സദ്യയൊരുക്കിയത് ശ്രീനിവാസന്റെ സ്വന്തം പാടത്ത് വിളഞ്ഞ നെല്ലും ജൈവ പച്ചക്കറിയും ഉപയോഗിച്ച്
ചലച്ചിത്രതാരം ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി. കണ്ണൂരിലെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന ചടങ്ങിലാണ് പാല സ്വദേശി അര്‍പ്പിത സെബാസ്റ്റ്യനെ ധ്യാന്‍ താലി ചാര്‍ത്തിയത്.
രാവിലെ 11.30നും 12.15നുമിടയിലുളള ശുഭമുഹൂര്‍ത്തിലായിരുന്നു കണ്ണൂരിലെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ധ്യാന്‍ അര്‍പ്പിതയെ താലി ചാര്‍ത്തിയത്. പാലാ സ്വദേശിനിയായ അര്‍പ്പിത സെബാസ്റ്റ്യനുമായി ഏറെ കാലം നീണ്ടു നിന്ന പ്രണയത്തിനു കൂടിയാണ് വിവാഹത്തോടെ സാക്ഷാത്കാരമായത്. പിതാവ് ശ്രീനിവാസന്‍, മാതാവ് വിമല, സഹോദരന്‍ വിനീത്, അമ്മാവനും സംവിധായകനുമായ എം.മോഹനന്‍ തുടങ്ങിയവര്‍ വിവാഹ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
ചലച്ചിത്ര താരങ്ങളായ മാമുക്കോയ, അജു വര്‍ഗീസ്, സുബീഷ്, കോഴിക്കോട് നാരായണന്‍നായര്‍, സംവിധായകരായ സത്യന്‍ അന്തിക്കാട്, ഷാജി കൈലാസ്, സാഹിത്യകാരന്മാരായ എം.മുകുന്ദന്‍, സി.വി ബാലകൃഷ്ണന്‍ ലിബര്‍ട്ടി ബഷീര്‍ വിവിധ രാഷേട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവരും വിവാഹത്തിന് സാക്ഷികളായി എത്തിയിരുന്നു.
സ്വന്തം പാടത്ത് വിളഞ്ഞ നെല്ലും ജൈവ പച്ചക്കറിയും ഉപയോഗിച്ചാണ് മകന്റെ വിവാഹത്തിനെത്തിയ അതിഥികള്‍ക്ക് ശ്രീനിവാസന്‍ സദ്യയൊരുക്കിയത്.
Adjust Story Font
16