വിവാദമൊഴിയാതെ രജനിയുടെ കാലാ കരികാലന്‍; പേര് മോഷ്ടിച്ചതാണെന്ന് പരാതി
വിവാദമൊഴിയാതെ രജനിയുടെ കാലാ കരികാലന്‍; പേര് മോഷ്ടിച്ചതാണെന്ന് പരാതി
ഇപ്പോഴത്തെ ചിത്രം പ്രഖ്യാപിക്കുന്നതിന് ഒരു ദശാശബ്ദം മുന്‍പ് തന്നെ താന്‍ ഈ പേര് നിശ്ചയിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു
സ്റ്റൈല്‍ മന്നന്റെ കാലാ കരികാലന്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വിവാദങ്ങളായിരുന്നു. ഒന്നൊഴിയുമ്പോള്‍ മറ്റൊന്ന്. പേരിനെച്ചൊല്ലിയാണ് പുതിയ വിവാദം. ചിത്രത്തിന്റെ പേര് മോഷ്ടിച്ചതാണെന്നാരോപിച്ച് അസിസ്റ്റന്റ് ഡയറക്ടറായ കെ. രാജശേഖര്‍ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. രജനിയെ തന്നെ നായകനാക്കി താന്‍ ചെയ്യാനിരുന്ന സിനിമക്ക് നല്‍കാന്‍ ഉദ്ദേശിച്ചിരുന്ന പോരാണ് കാലാ കരികാലനെന്നും ഇപ്പോഴത്തെ ചിത്രം പ്രഖ്യാപിക്കുന്നതിന് ഒരു ദശാശബ്ദം മുന്‍പ് തന്നെ താന്‍ ഈ പേര് നിശ്ചയിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
1995ലാണ് കരികാലന്‍ എന്ന പേര് രജിസ്റ്റര്‍ ചെയ്തത്. സില്‍വര്‍ ലൈന്‍ ഫിലിം ഫാക്ടറിയാണ് ചിത്രം നിര്‍മ്മിക്കാനിരുന്നത്. എന്നാല്‍ ഈയിടെ പാ രഞ്ജിതിന്റെ പുതിയ ചിത്രത്തിന്റെ പേര് കരികാലന്‍ എന്നാണെന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയിയെന്നും രജാശേഖരന്‍ പറയുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളായ പാ രഞ്ജിതും ധനുഷും ചേര്‍ന്ന് തന്റെ ചിത്രത്തിന്റെ പേര് മോഷ്ടിക്കുകയായിരുന്നുവെന്നും തനിക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും രാജശേഖരന്‍ പറഞ്ഞു. അതേസമയം പരാതിയെക്കുറിച്ച് കലാ കരികാലന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. കബാലിക്ക് ശേഷം പാ രഞ്ജിതും രജനിയും ഒരുമിക്കുന്ന ചിത്രമാണ് കാലാ.
Adjust Story Font
16