Quantcast

ഒടിയന്‍ മാണിക്യന്‍ എന്തിന് കാശിയിലെത്തി? മോഹന്‍ലാല്‍ പറയുന്നു..

MediaOne Logo

Sithara

  • Published:

    22 May 2018 7:39 PM

ഒടിയന്‍ മാണിക്യന്‍ എന്തിന് കാശിയിലെത്തി? മോഹന്‍ലാല്‍ പറയുന്നു..
X

ഒടിയന്‍ മാണിക്യന്‍ എന്തിന് കാശിയിലെത്തി? മോഹന്‍ലാല്‍ പറയുന്നു..

ഗംഗയുടെ തീരത്ത് നിന്ന് ഒടിയന്‍ മാണിക്യന്‍റെ കഥ പറഞ്ഞ് മോഹന്‍ലാല്‍

ഗംഗയുടെ തീരത്ത് നിന്ന് ഒടിയന്‍ മാണിക്യന്‍റെ കഥ പറഞ്ഞ് മോഹന്‍ലാല്‍. ഒടിയന്‍റെ ചിത്രീകരണ വിശേഷങ്ങളാണ് ഫേസ് ബുക്ക് വീഡിയോയില്‍ ലാല്‍ പങ്കുവെച്ചത്.

"ഒടിയന്‍ മാണിക്യന്‍റെ കഥ പറയാനാണ് ഞങ്ങള്‍ കാശിയില്‍ എത്തിയത്. ഒടിയന്‍ മാണിക്യന്റെ കഥ നടക്കുന്നത് കാശിയിലല്ല. അത് നാട്ടിലാണ്. തേന്‍കുറിശ്ശിയില്‍. എല്ലാം അവസാനിപ്പിക്കണമെന്ന് കരുതി മാണിക്യന്‍ വന്നുപെടുന്നത് കാശിയിലാണ്. ഈ ഗംഗയുടെ തീരത്തും ഇവിടുത്തെ തിരക്കേറിയ നഗരങ്ങളിലുമായി അദ്ദേഹം അനേക വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടി. പക്ഷേ ഇപ്പോള്‍ മാണിക്യന് തേന്‍കുറിശ്ശിയിലേക്ക് പോയേ പറ്റൂ. ഒരുപാട് കഥാപാത്രങ്ങളും ഒരുപാട് സംഭവവികാസങ്ങളും മാണിക്യനെ കാത്ത് തേന്‍കുറിശ്ശിയിലുണ്ട്. അതുകൊണ്ട് മാണിക്യന്‍ തിരിച്ചുപോവുകയാണ്"- മോഹന്‍ലാല്‍ പറയുന്നു.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍റെ ചിത്രീകരണം ഇപ്പോള്‍ കാശിയിലും വാരാണസിയിലുമാണ് നടക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടന സംവിധാനം പീറ്റര്‍ ഹെയ്ന്‍ ആണ് നിര്‍വഹിക്കുന്നത്.

TAGS :

Next Story