ഉച്ചഭാഷിണികളുടെ ശബ്ദത്തെ ഇഷ്ടപ്പെടുന്നുവെന്ന് കങ്കണ
ഉച്ചഭാഷിണികളുടെ ശബ്ദത്തെ ഇഷ്ടപ്പെടുന്നുവെന്ന് കങ്കണ
സോനു നിഗത്തിന്റെ അഭിപ്രായത്തെ മാനിക്കുന്നതായും ക്യൂന്‍ താരം കൂട്ടിച്ചേര്‍ത്തു
ഉച്ചഭാഷിണികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ഗായകന്‍ സോനു നിഗം സൃഷ്ടിച്ച പൊല്ലാപ്പുകള്‍ തീരുന്നതിന് മുന്‍പേ അവയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ബോളിവുഡില്‍ നിന്നും മറ്റൊരു താരമെത്തിയിരിക്കുകയാണ്. ദേശീയ പുരസ്കാര ജേതാവ് കൂടിയാ കങ്കണ റണൌട്ടാണ് താരം. ഉച്ചഭാഷിണികളുടെ ശബ്ദത്തെ ഇഷ്ടപ്പെടുന്നതായി കങ്കണ പറയുന്നു. എന്നാല്‍ ഒരു വിവാദമുണ്ടാക്കുകയല്ല കങ്കണയുടെ ലക്ഷ്യം. ഉച്ചഭാഷിണികളുടെ ശബ്ദത്തെ സ്നേഹിക്കുന്നെങ്കിലും സോനു നിഗത്തിന്റെ അഭിപ്രായത്തെ മാനിക്കുന്നതായും ക്യൂന്‍ താരം കൂട്ടിച്ചേര്‍ത്തു.
ഒരു കാര്യത്തെക്കുറിച്ച് പറയാനും ഞാനളല്ല, എങ്കിലും ഉച്ചഭാഷിണികളുടെ ശബ്ദത്തെ ഞാനിഷ്ടപ്പെടുന്നു. ലക്നൌവിലെ ഷൂട്ടിംഗിനിടയില്‍ ഈ ശബ്ദത്തിന് ഞാന്‍ കാതോര്‍ക്കാറുണ്ട്. ഗുരുദ്വാരകളിലായാലും മോസ്കിലായാലും ആ ശബ്ദം ഞാന്‍ ഇഷ്ടപ്പെടുന്നു. ഇവിടങ്ങളിലൊക്കെ ഞാന്‍ പോകാറുണ്ട്. ക്രിസ്മസിന് പള്ളിയില്‍ കുര്‍ബാനക്ക് പോകാറുണ്ട്. സോനുവിന്റെ അഭിപ്രായത്തെ താന്‍ എതിര്‍ക്കുന്നു എന്നല്ല കരുതേണ്ടതെന്നും കങ്കണ പറഞ്ഞു.
പള്ളികളിലെ ബാങ്ക് വിളിക്കെതിരെയുള്ള സോനു നിഗത്തിന്റെ പ്രസ്താവന ഏറെ കോലാഹലമുണ്ടാക്കിയിരുന്നു. കാലത്ത് പള്ളിയിലെ ബാങ്കുവിളി കേട്ടാണ് ഉണര്‍ന്നതെന്നും മതവും വിശ്വാസവും അടിച്ചേല്‍പ്പിക്കുന്നത് എന്നാണ് അവസാനിക്കുക എന്നുമായിരുന്നു സോനു ട്വിറ്ററില്‍ കുറിച്ചത്. ട്വീറ്റിനോട് യോജിച്ചും വിയോജിച്ചു നിരവധി പേര്‍ രംഗത്ത് വന്നു. ഇതിനിടെയാണ് ബാങ്കുവിളിക്കെതിരെ പ്രതികരിച്ച ഗായകന്റെ തല മൊട്ടയടിക്കുകയും ചെരിപ്പ്മാല അണിയിക്കുകയും ചെയ്യുന്നവർക്ക് പത്ത് ലക്ഷം രൂപ സമ്മാനം നല്‍കാമെന്ന വാഗ്ദാനവുമായി അല്‍ ഖ്വാദരി രംഗത്ത് വന്നത്. ഇതിനെ വെല്ലുവിളിച്ച് സോനു നിഗം തന്നെ തല മൊട്ടയടിക്കുകയും ചെയ്തു.
Adjust Story Font
16