ബീബറും സംഘവും ഇന്ത്യയില്‍
ബീബറും സംഘവും ഇന്ത്യയില്‍
ബീബറിന്റെ ഇഷ്ടനിറമായ പര്‍പ്പിളിലാണ് മുറിയിലെ കാര്‍പ്പെറ്റ് അടക്കമുള്ള അലങ്കാരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഒരു ലിഫ്റ്റ് ബീബറിന് വേണ്ടിമാത്രമുള്ളതാണ്. സോഫ സെറ്റ്, വാഷിങ് മെഷീന്‍, ഫ്രിഡ്ജ്, കപ്‌ബോര്‍ഡ്, മസാജ് ടേബിള്‍ എന്നിവയെല്ലാം പത്ത് വലിയ കണ്ടെയ്‌നറുകളിലായി മുംബൈയില്‍ എത്തിച്ചു...
പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ എത്തി. മുംബൈയില്‍ നടക്കുന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാനായാണ് ബീബര്‍ ഇന്ത്യയില്‍ എത്തിയത്. രാജ്യത്തെ ബീബറിന്റെ ആദ്യ സംഗീതപരിപാടിയാണിത്.
പുലര്‍ച്ചെ ഒന്നരക്കാണ് പ്രത്യേക വിമാനത്തില്‍ ജസ്റ്റിന്‍ബീബര്‍ മുംബൈയില്‍ എത്തിയത്. ആരാധകരുടെ നീണ്ടനിര തന്നെ വിമാനത്താവളത്തില്‍ ബീബറെ സ്വീകരിക്കാന്‍ എത്തിയിരുന്നു. വന്‍ ഹിറ്റായ പര്‍പ്പസ് എന്ന സംഗീത ആല്‍ബത്തിന്റെ പ്രചാരണത്തിനായാണ് ബീബര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. പര്‍പ്പസ് വേള്‍ഡ് ടൂര്‍ എന്ന് പേരിട്ടിരിക്കുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി ശനിയാഴ്ച ദുബൈയില്‍ ബീബര്‍ സംഗീത പരിപാടി നടത്തിയിരുന്നു.
മുംബൈയിലെ ഡിവൈ പട്ടീല്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് നാല് മണിക്ക് പരിപാടിക്ക് തുടക്കമാകും. രാത്രി 8മണിക്കാണ് ബീബര്‍ നേതൃത്വം നല്‍കുന്ന സംഗീതനിശ ആരംഭിക്കുക. ഹാരിപോട്ടര്‍ നടി എലാറിക ജോണ്‍സണ്‍ ആണ് പരിപാടിയുടെ അവതാരക. ഗ്രാമി അവാര്‍ഡ് ജേതാവ് കൂടിയായ ബീബറിന്റെ സംഗീത പരിപാടി ആസ്വദിക്കാന്‍ 45000 ത്തോളം പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സുരക്ഷക്കായി 525 പൊലീസ് ഉദ്യോഗസ്ഥരെ സ്‌റ്റേഡിയത്തില്‍ വിന്യസിച്ചു കഴിഞ്ഞു.
മുംബൈ ലാവര്‍പരേലിലെ രണ്ടു പഞ്ചനക്ഷത്ര ഹോട്ടലിലെ മൂന്ന് നിലകളിലാണ് ബീബറും സംഘവും താമസം. ബീബറിന്റെ ഇഷ്ടനിറമായ പര്‍പ്പിളിലാണ് മുറിയിലെ കാര്‍പ്പെറ്റ് അടക്കമുള്ള അലങ്കാരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഒരു ലിഫ്റ്റ് ബീബറിന് വേണ്ടിമാത്രമുള്ളതാണ്. സോഫ സെറ്റ്, വാഷിങ് മെഷീന്‍, ഫ്രിഡ്ജ്, കപ്‌ബോര്‍ഡ്, മസാജ് ടേബിള്‍ എന്നിവയെല്ലാം പത്ത് വലിയ കണ്ടെയ്‌നറുകളിലായി മുംബൈയില്‍ എത്തിച്ചു.
വിവിധങ്ങളായ എനര്‍ജി ഡ്രിംഗുകളും ഇഷ്ടപ്പെട്ട പഴങ്ങളും ലഘുഭക്ഷണങ്ങളും ഹോട്ടല്‍ മുറിയില്‍ റെഡിയാണ്. രാജ്യത്തെ ഏറ്റവും പ്രമുഖരായ രണ്ട് ഷെഫുമാരാണ് ഭക്ഷണമൊരുക്കുന്നത്. ഓരോ നേരവും അഞ്ചു വീതം വ്യത്യസ്ത വിഭവങ്ങളൊരുക്കി അതിന് ജസ്റ്റിന്‍ ബീബറുടെ ജനപ്രിയ ഗാനങ്ങളുടെ പേരായിരിക്കും നല്‍കുക. ഹോട്ടലിനുപുറത്ത് സഞ്ചരിക്കാന്‍ റോള്‍സ് റോയ്‌സ് വാഹനം. സ്‌റ്റേഡിയത്തിലേക്ക് പോകാന്‍ ഹെലികോപ്ടര്‍. താരത്തിനൊപ്പമുള്ള 120 പേര്‍ക്ക് സഞ്ചരിക്കാന്‍ 10 അത്യാഢംബരകാറുകളും രണ്ട് വോള്‍വോബസ്സുകളും ഒരുക്കിയിട്ടുണ്ട്.
സല്‍മാന്‍ഖാന്റെ ബോഡിഗാര്‍ഡ് ആണ് ബീബറിന് സംരക്ഷണം ഒരുക്കുന്നത്. ബീബറിന് ഗംഭീര വരവേല്‍പാണ് ഇന്ത്യ നല്‍കുന്നത്. 29 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധതരം ഭക്ഷണങ്ങളാണ് ബീബറിന് നല്‍കുക. ഉസ്താദ് അംജദ് അലി ഖാന്‍ ഒപ്പിട്ട സരോദും സമ്മാനിക്കും. അടുത്ത രണ്ട്ദിവസം ഡല്‍ഹി, ജയ്പൂര്‍, ആഗ്ര എന്നിവിടങ്ങളില്‍ ബീബര്‍ സന്ദര്‍ശനം നടത്തിയേക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച 9ന് ആരംഭിച്ച ജസ്റ്റിന്‍ ബീബറിന്റെ ലോകയാത്ര ഈവര്‍ഷം സെപ്തംബര്‍ 24ന് പൂര്‍ത്തിയാകും.
Adjust Story Font
16