Quantcast

കാന്‍സര്‍ സ്ഥിരീകരിച്ചു, സങ്കടം രണ്ട് കാര്യങ്ങള്‍ നടക്കാത്തതിലെന്ന് കെആര്‍കെ

MediaOne Logo

Sithara

  • Published:

    24 May 2018 12:33 PM GMT

കാന്‍സര്‍ സ്ഥിരീകരിച്ചു, സങ്കടം രണ്ട് കാര്യങ്ങള്‍ നടക്കാത്തതിലെന്ന് കെആര്‍കെ
X

കാന്‍സര്‍ സ്ഥിരീകരിച്ചു, സങ്കടം രണ്ട് കാര്യങ്ങള്‍ നടക്കാത്തതിലെന്ന് കെആര്‍കെ

ഒന്നോ രണ്ടോ വര്‍ഷം മാത്രമേ ജീവിച്ചിരിക്കൂ. ഒരാളുടെയും സഹതാപം പറ്റി ജീവിക്കാന്‍ ആഗ്രഹമില്ല. പഴയതുപോലെ തന്നെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യുക എന്നും കെആര്‍കെ

സിനിമാ നിരൂപകന്‍ കമാൽ ആര്‍ ഖാന് കാൻസർ രോഗം. ട്വിറ്ററിലൂടെ കെആര്‍കെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അവസാനമായുള്ള രണ്ട് ആഗ്രഹങ്ങള്‍ കെആര്‍കെ പോസ്റ്റ് ചെയ്തു.

ട്വിറ്ററിലൂടെയാണ് തന്‍റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് കെആര്‍കെ വെളിപ്പെടുത്തിയത്. ആമാശയ കാന്‍സര്‍ സ്ഥിരീകരിച്ചു എന്നും രോഗത്തിന്‍റെ മൂന്നാം ഘട്ടത്തിലാണ് ഉള്ളതെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വാര്‍ത്താക്കുറിപ്പില്‍ കെആര്‍കെ പറയുന്നു. ഇനി ഒന്നോ രണ്ടോ വര്‍ഷം മാത്രമേ ജീവിച്ചിരിക്കൂ. മരിക്കാന്‍ പോകുന്ന ഒരാളാണ് താനെന്ന് തോന്നിപ്പിക്കുന്ന ഒരു കോളുകളും താന്‍ പ്രോത്സാഹിപ്പിക്കില്ല. ഒരാളുടെയും സഹതാപം പറ്റി ജീവിക്കാന്‍ ആഗ്രഹമില്ല. കളിയാക്കിക്കൊണ്ടിരിക്കുന്ന ആളുകളെ അഭിനന്ദിക്കുന്നു. പഴയതുപോലെ തന്നെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യുക എന്നും കെആര്‍കെ വ്യക്തമാക്കി.

"രണ്ട് കാര്യങ്ങൾ സാധ്യമാകാത്തതിനെക്കുറിച്ച് മാത്രമേ സങ്കടം ഉള്ളൂ. ഒരു എ ഗ്രേഡ് സിനിമ നിർമിക്കുക. ഒരു സിനിമയില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുക, അല്ലെങ്കില്‍ അദ്ദേഹം അഭിനയിക്കുന്ന സിനിമ നിർമിക്കുക. ഈ രണ്ട് ആഗ്രഹങ്ങളും എന്റെ മരണത്തോടെ ഇല്ലാതാകും. ഇനിയുള്ള നിമിഷങ്ങൾ കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ആഗ്രഹം", കെആര്‍കെ പറഞ്ഞു നിർത്തി.

ബോളിവുഡ് താരങ്ങളെ ഉള്‍പ്പെടെ കളിയാക്കിയാണ് കമാല്‍ റാഷിദ് ഖാന്‍ എന്ന കെആര്‍കെ വാര്‍ത്തയില്‍ ഇടംപിടിച്ചത്. ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണില്‍ പങ്കെടുത്തിരുന്ന കെആര്‍കെയെ സഹമത്സരാര്‍ഥികളോടുള്ള മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് പുറത്താക്കിയത്. ടെലിവിഷന്‍ സീരിയലുകളിലും ഏതാനും സിനിമകളിലും കെആര്‍കെ വേഷമിട്ടു. മലയാളത്തില്‍ മോഹൻലാലിനെയും മമ്മൂട്ടിയെയും കളിയാക്കിയും കെആര്‍കെ വാര്‍ത്തയില്‍ ഇടംപിടിച്ചു.

TAGS :

Next Story