ആദ്യം കുടുംബം, പിന്നെ സിനിമ; ആരാധകരോട് സൂര്യയുടെ ഉപദേശം
ആദ്യം കുടുംബം, പിന്നെ സിനിമ; ആരാധകരോട് സൂര്യയുടെ ഉപദേശം
തന്റെ 41ാം പിറന്നാള്‍ ദിനത്തിലായിരുന്നു സൂര്യയുടെ ഉപദേശം.
എന്തും അമിതമായാല്‍ കുഴപ്പമാണ്, പ്രത്യേകിച്ചും താരാരാധന. തമിഴകത്തെ സംബന്ധിച്ചിടത്തോളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരങ്ങളോടുള്ള ആരാധന കൂടുതലാണ്. അത് അവര്‍ പ്രകടിപ്പിക്കുന്ന രീതിയും വ്യത്യസ്തമാണ്. എന്നാല്‍ കുടുംബത്തെ മറന്നുകൊണ്ടുള്ള ആരാധന വേണ്ടെന്ന് തന്റെ ഫാന്‍സുകാരോട് ഉപദേശിക്കുകയാണ് തമിഴ് താരം സൂര്യ. തന്റെ 41ാം പിറന്നാള്‍ ദിനത്തിലായിരുന്നു സൂര്യയുടെ ഉപദേശം.
സിങ്കം 3യുടെ ഷൂട്ടിംഗിനിടയില്‍ വച്ച് ഇന്നലെയായിരുന്നു സൂര്യ പിറന്നാള്‍ ആഘോഷിച്ചത്. താരത്തിന്റെ തമിഴ്നാട്ടിലുള്ള ആരാധകരും ആശംസ നേരാനും ഇഷ്ടനടനൊപ്പം ഫോട്ടോ എടുക്കാനും എത്തിയിരുന്നു. ഒരു നീണ്ട ഇടവേളക്ക് ശേഷം ആരാധകരെ കാണാന്‍ സാധിച്ചതിന്റെ സന്തോഷവും സൂര്യ മറച്ചു വച്ചില്ല. ഫാന്‍സ് അസോസിയേഷനുകള്‍ ചെയ്യുന്ന സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. എന്നാല്‍ കുടുംബത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്നായിരുന്നു ആരാധകരോടുള്ള താരത്തിന്റെ അഭ്യര്‍ത്ഥന. നിങ്ങള്‍ ആദ്യം കൂടുംബത്തിന് പ്രാധാന്യം കൊടുക്കൂ, പിന്നെ ജോലിക്കും, അതിന് ശേഷമെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാവൂ എന്നായിരുന്നു സൂര്യ പറഞ്ഞു.
മരങ്ങള്‍ വച്ചുപിടിപ്പിക്കുക, ഒരു കുട്ടിക്കെങ്കിലും വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിക്കുക, റോഡ് നിയമങ്ങള്‍ പാലിക്കുക സൂര്യ ആരാധകരോടായി പറഞ്ഞു. പിറന്നാളിന്റെ ഭാഗമായി ഈ വര്‍ഷവും നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തി. സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് രക്തദാന ക്യാമ്പുകള്‍, അനാഥാലയങ്ങളില്‍ അന്നദാനം, വിവിധ ക്ഷേത്രങ്ങളില്‍ അഭിഷേകം തുടങ്ങിയവയായിരുന്നു ഇതില്‍ ചിലത്.
Adjust Story Font
16