Quantcast

പാര്‍ച്ച്ഡിലെ ലീക്കായ വീഡിയോയെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് കയര്‍ത്ത് രാധിക ആപ്തേ

MediaOne Logo

Jaisy

  • Published:

    25 May 2018 3:18 PM GMT

പാര്‍ച്ച്ഡിലെ ലീക്കായ വീഡിയോയെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് കയര്‍ത്ത് രാധിക ആപ്തേ
X

പാര്‍ച്ച്ഡിലെ ലീക്കായ വീഡിയോയെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് കയര്‍ത്ത് രാധിക ആപ്തേ

ചൊവ്വാഴ്ച മുംബൈയില്‍ സ്വച്ഛ് വാച്ചിന്റെ ലോഞ്ചിനിടയില്‍ വച്ചാണ് രാധിക മാധ്യമപ്രവര്‍ത്തകന് നേരെ കയര്‍ത്തത്

പാര്‍ച്ച്ഡിലെ ലീക്കായ രംഗങ്ങളെക്കുറിച്ച് ചോദിച്ച് മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് ബോളിവുഡ് താരം രാധിക ആപ്തേ. ചൊവ്വാഴ്ച മുംബൈയില്‍ സ്വച്ഛ് വാച്ചിന്റെ ലോഞ്ചിനിടയില്‍ വച്ചാണ് രാധിക മാധ്യമപ്രവര്‍ത്തകന് നേരെ കയര്‍ത്തത്. നിങ്ങളുടെ ചോദ്യം അവഹേളനപരമാണെന്നും മാധ്യമപ്രവര്‍ത്തകരാണ് വിവാദങ്ങളുണ്ടാക്കുന്നതെന്നും രാധിക പറഞഅഞു. നിങ്ങള്‍ ആ വീഡിയോ ക്ലിപ് കണ്ടു, നിങ്ങള്‍ തന്നെ അത് പ്രചരിപ്പിക്കുകയും ചെയ്തു. വിവാദങ്ങള്‍ക്കെല്ലാം കാരണം നിങ്ങളാണ് രാധിക പറഞ്ഞു.

ഞാനൊരു ആര്‍ട്ടിസ്റ്റാണ്. ഒരു പ്രത്യേക ജോലി മാത്രം ചെയ്യുന്ന ആളല്ല. നിങ്ങള്‍ നിങ്ങളുടെ കൊക്കൂണില്‍ നിന്നും പുറത്തു വന്ന് ലോകസിനിമയിലേക്ക് നോക്കൂ, അവിടെ എന്താണ് നടക്കുന്നതെന്ന് ശ്രദ്ധിക്കൂ. എനിക്ക് ലജ്ജിക്കേണ്ട ആവശ്യമില്ല. ആളുകള്‍ തങ്ങളുടെ ശരീരത്തെക്കാള്‍ മറ്റുള്ളവരുടെ ശരീരത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. നാളെ ഒരു നഗ്ന ശരീരം കാണണമെന്ന് ആഗ്രഹം തോന്നിയാല്‍ എന്റെ വീഡിയോ ക്ലിപ് നോക്കുന്നതിന് പകരം കണ്ണാടിയില്‍ സ്വന്തം പ്രതിരൂപം കണ്ടാല്‍ മതിയെന്നും രാധിക പറഞ്ഞു.

ചിത്രമിറങ്ങുന്നതിന് മുന്‍പ് രാധികയും തനിഷ്ട ചാറ്റര്‍ജിയും തമ്മിലുള്ള രംഗങ്ങള്‍ ലീക്കായിരുന്നു. ഇതാണ് ചിത്രത്തെ വിവാദങ്ങളിലേക്ക് നയിച്ചത്. പിന്നീടാണ് ആദില്‍ ഹുസൈനും രാധിക ആപ്തേയുമായുള്ള രംഗങ്ങള്‍ വിവാദമായത്. ചിത്രത്തില്‍ ആ രംഗം അത്യാവശ്യമാണെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. ലീന യാദവാണ് ചിത്രത്തിന്റെ സംവിധാനം.

TAGS :

Next Story