ജെമിനി ഗണേശനായി ദുല്‍ഖര്‍ തെലുങ്കിലേക്ക്
ജെമിനി ഗണേശനായി ദുല്‍ഖര്‍ തെലുങ്കിലേക്ക്
സാവിത്രിയുടെ ജീവചരിത്ര സിനിമയിലാണ് ദുല്‍ഖര്‍ ജെമിനിയാകുന്നത്
നടിമാരെ പോലെ ദുല്‍ഖര്‍ സല്‍മാനും അന്യഭാഷയില്‍ ഒരു കൈ നോക്കാനൊരുങ്ങുകയാണ്. തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് ഡിക്യൂ. പ്രശസ്ത തമിഴ് നടനായിരുന്ന ജെമിനി ഗണേശനെ അവതരിപ്പിച്ചുകൊണ്ടാണ് ദുല്‍ഖര്‍ തെലുങ്കിലെത്തുക. ജെമിനി ഗണേശന്റെ ഭാര്യമാരിലൊരാളും നടിയുമായിരുന്ന സാവിത്രിയുടെ ജീവചരിത്ര സിനിമയിലാണ് ദുല്‍ഖര്‍ ജെമിനിയാകുന്നത്.
മഹാനദി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നാഗ് അശ്വിനാണ്. ഏറെ പ്രധാന്യമുള്ള വേഷമാണ് ദുല്‍ഖറിന്റെതാണ് റിപ്പോര്‍ട്ട് മലയാളി താരം കീര്‍ത്തി സുരേഷാണ് സാവിത്രിയുടെ റോളില്‍ എത്തുക. മറ്റൊരു പ്രധാന കഥാപാത്രമായി സാമന്ത അഭിനയിക്കും. തെലുങ്കിലാണ് നിര്‍മ്മിക്കുന്നതെങ്കിലും ചിത്രം മലയാളം, തമിഴ് ഭാഷകളിലും എത്തുമെന്നാണ് സൂചന. വന്‍ ബജറ്റിലാണ് ചിത്രമൊരുങ്ങുവന്നത്. ഇതുവരെ തെലുങ്കില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ദുല്‍ഖര്‍ സല്മാന് അഭിനയിച്ച മൂന്ന് സിനിമകള്‍ തെലുങ്കിലേക്ക് മൊഴിമാറ്റി എത്തിയിട്ടുണ്ട്. ഉസ്താദ് ഹോട്ടല്‍, 100 ഡെയ്സ് ഓഫ് ലവ്, 'ഓകെ കണ്മണി' എന്നീ സിനിമകളാണ് തെലുങ്കിലേക്ക് മൊഴിമാറ്റി എത്തിയത്.
Adjust Story Font
16