Quantcast

കുഞ്ഞിന്റെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ദുല്‍ഖര്‍

MediaOne Logo

Jaisy

  • Published:

    26 May 2018 6:23 AM GMT

കുഞ്ഞിന്റെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ദുല്‍ഖര്‍
X

കുഞ്ഞിന്റെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ദുല്‍ഖര്‍

ദുല്‍ഖറിന്റെ കുഞ്ഞെന്ന പേരില്‍ ഒരു കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്

കോമ്രേഡ് ഇന്‍ അമേരിക്കയുടെ റിലീസിനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി ആരാധകര്‍ക്ക് നല്‍കിയിരുന്നു. ദുല്‍ഖര്‍-അമാല്‍ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ഉണ്ടായ വാര്‍ത്ത. ഡിക്യൂ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. കുഞ്ഞിന്റെ ചിത്രമൊന്നുമില്ലാതെ വെറുമൊരു ഫേസ്ബുക്ക് പോസ്റ്റ് മാത്രമായിരുന്നു അത്. എന്നാല്‍ ദുല്‍ഖറിന്റെ കുഞ്ഞെന്ന പേരില്‍ ഒരു കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. താരം ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു.

''ഞങ്ങളുടെ കുഞ്ഞാണെന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് എല്ലാ അഭ്യുദയകാംക്ഷികളോടും അഭ്യര്‍ത്ഥിക്കുകയാണ്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ തയ്യാറാകണം. മകളുടെ ചിത്രം ഞാന്‍ തന്നെ ഷെയര്‍ ചെയ്യുന്നതായിരിക്കുമെന്ന്'' ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. '

മുന്‍പ് കരീന-സെയ്ഫ് ദമ്പതികള്‍ കുഞ്ഞുണ്ടായപ്പോഴും ഇത്തരത്തില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. നടി ഭാവനയുടെ കുട്ടിക്കാലത്തെ ചിത്രം വച്ച് കാണാതായി എന്ന തരത്തിലുമുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു.

TAGS :

Next Story