പത്മാവതിനെതിരായ കര്‍ണിസേനയുടെ പ്രതിഷേധം ശക്തമാകുന്നു
പത്മാവതിനെതിരായ കര്‍ണിസേനയുടെ പ്രതിഷേധം ശക്തമാകുന്നു
അതിനിടെ സഞ്ജയ് ലീല ബന്‍സാലിക്കും ദീപിക പദുക്കോണിനുമെതിരെ ഭീഷണി മുഴക്കിയ കര്‍ണിസേന നേതാവ് സുരാജ് പാല്‍ സിങ് അമുവിനെ പൊലീസ് വീട്ടു തടങ്കലില്‍ ആക്കി.
പത്മാവദ് പ്രദര്‍ശനത്തിന് എതിരായുള്ള കര്‍ണിസേനയുടെ പ്രതിഷേധം ശക്തമാകുന്നു. കര്‍ണിസേന നേതാവ് സൂരാജ് പാല്‍ സിങ്ങ് അമു വീട്ടുതടങ്കലില്‍ തുടരുകയാണ്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും സുരക്ഷ ശക്തമാക്കി.
ഇന്നലെ റിലീസ് ചെയ്ത പത്മാവത് സിനിമയുടെ പ്രദര്‍ശനം 4000 ത്തോളം തീയേറ്ററുകളിലാണ് തുടരുന്നത്. ആക്രമണത്തെ തുടര്‍ന്ന് പ്രദര്‍ശനമില്ലാതിരുന്ന പല തീയേറ്ററുകളിലും ഇന്ന് ഇന്ന് സിനിമ പ്രദര്‍ശിപ്പിക്കും. സുരക്ഷ ശക്തമാക്കുമെന്ന് സംസ്ഥാനങ്ങള്‍ തീയേറ്ററുകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ക്രമസമാധന ചുമതല സംസ്ഥാനങ്ങള്‍ക്കാണെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ദ്രുത കര്‍മ്മ സേനയെ നിയോഗിക്കണമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സിനിമയുടെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് നിരവധി തീയേറ്ററുകളും വാഹനങ്ങളും പ്രതിഷേധക്കാര്‍ തകര്‍ത്തു. അതിനിടെ സഞ്ജയ് ലീല ബന്‍സാലിക്കും ദീപിക പദുക്കോണിനുമെതിരെ ഭീഷണി മുഴക്കിയ കര്‍ണിസേന നേതാവ് സുരാജ് പാല്‍ സിങ് അമുവിനെ പൊലീസ് വീട്ടു തടങ്കലില്‍ ആക്കി. വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യാതെയാണ് പാകിസ്ഥാനില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്.
Adjust Story Font
16