ബാലചന്ദ്രമേനോന്‍ പാടി, പാട്ടോര്‍മയുണ്ടെന്ന് ജഗതി: വീഡിയോ കാണാം

ബാലചന്ദ്രമേനോന്‍ പാടി, പാട്ടോര്‍മയുണ്ടെന്ന് ജഗതി: വീഡിയോ കാണാം
''നീ പാടുന്നു ഞാന്‍ നോക്കിക്കൊണ്ട് നില്‍ക്കുന്നു... നിനക്ക് ഓര്‍മയുണ്ടോ...''
''പിരിയുന്ന കൈവഴികള്‍ ഒരുമിച്ചു ചേരുന്ന
വഴിയമ്പലത്തിന്റെ ഉള്ളില്‍
ഒരു ദീര്‍ഘനിശ്വാസം ഇടവേളയാക്കുവാന്‍
ഇടവന്ന കോലങ്ങള്‍ നമ്മള്‍...
ഇതു ജീവിതം മണ്ണിലിതു ജീവിതം''
തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമിക്കുന്ന ജഗതി ശ്രീകുമാറിനെ കാണാനെത്തിയതായിരുന്നു ബാലചന്ദ്രമേനോന്‍... 1980 ല്‍ പുറത്തിറങ്ങിയ താന്‍ സംവിധാനം ചെയ്ത അണിയാത്ത വളകള്‍ എന്ന ചിത്രത്തിലെ ഈ ഗാനം ബാലചന്ദ്രമേനോന്‍ ജഗതിക്കു മുന്നില്‍ പാടുകയായിരുന്നു. ഈ ഗാനത്തിന്റെ തുടക്കത്തില്‍ പാടി അഭിനയിച്ചിരിക്കുന്നത് ജഗതി ശ്രീകുമാറാണ്..
''തിരുവനന്തപുരം മെഡിക്കല്‍ കോളേജ്.. ഒന്നോര്‍മിച്ചു നോക്കീയേ കറക്ടായിട്ട്... നീ പാടുന്നു ഞാന്‍ നോക്കിക്കൊണ്ട് നില്‍ക്കുന്നു... നിനക്ക് ഓര്‍മയുണ്ടോ...''
ബാലചന്ദ്രമേനോന്‍ ജഗതിയോട് ചോദിച്ചു. കൂട്ടുകാരന്റെ ചോദ്യത്തിന് ഓര്‍മയുണ്ടെന്ന അര്‍ത്ഥത്തില്‍ ചിരിച്ചുകൊണ്ട് ജഗതി തലയാട്ടുകയും ചെയ്തു.
തന്റെ ഫെയ്സ്ബുക്ക് പേജിലാണ് ജഗതിയുമായുള്ള സൌഹൃദത്തെക്കുറിച്ചുള്ള കുറിപ്പിനൊപ്പം, കൂടിക്കാഴ്ചയുടെ ഒരു വീഡിയോ കൂടി ബാലചന്ദ്രമേനോന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും 'എടാ' എന്നും 'അളിയാ' എന്നും വിളിക്കുന്ന ഒരു ബന്ധമാണ് ഞങ്ങള്‍ക്കിടയിലുള്ളതെന്ന് കുറിപ്പില്‍ ബാലചന്ദ്രമേനോന്‍ പറയുന്നു.. ആദ്യകാലങ്ങളില്‍ താന്‍ വെല്ലൂരില്‍ പോയി കണ്ടതിനേക്കാള്‍, ഇപ്പോള്‍ ഒരുപാട് തിരിച്ചറിവുകള്‍ ജഗതിക്കു ഉള്ളതായി തോന്നിയെന്നും കുറിപ്പില്‍ അദ്ദേഹം പറയുന്നു.
മറ്റു സന്ദര്‍ശകരും മാധ്യമങ്ങളൊന്നും ഇല്ലാതെയുള്ള സ്വകാര്യതയില്‍ ഞങ്ങള്‍ അല്‍പ്പ സമയം ചെലവഴിച്ചപ്പോള്‍ മകന്‍ രാജ് എന്റെ മൊബൈയിലില്‍ പകര്‍ത്തിയ ഒരു വീഡിയോ ദൃശ്യം ആണ് താന്‍ ഇവിടെ ഷെയര്‍ ചെയ്യുന്നതെന്ന് പറഞ്ഞാണ് കുറിപ്പിനൊപ്പം കൂടിക്കാഴ്ചയുടെ വീഡിയോയും ബാലചന്ദ്രമേനോന്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.
ബാലചന്ദ്രമേനോന്റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം
Adjust Story Font
16