വൈറലായി വയലിനിലെ പടകാളി ചണ്ടി ചങ്കരി
വൈറലായി വയലിനിലെ പടകാളി ചണ്ടി ചങ്കരി
കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓര്‍ഫിയോ എന്ന ബാന്‍ഡാണ് പടകാളിയുടെ വയലിന്‍ വേര്‍ഷനുമായി എത്തിയിരിക്കുന്നത്
പടകാളി ചണ്ടി ചങ്കരി പോര്‍ക്കലി മാര്‍ഗ്ഗനി..യോദ്ധ എന്ന പേര് കേള്‍ക്കുമ്പോള്‍ മനസില്‍ താളമിടുന്ന പാട്ട്. തൈപ്പറമ്പില്‍ അശോകനും അരശുമൂട്ടില്‍ അപ്പുക്കുട്ടനും കാവിലെ പാട്ട് മത്സരത്തില്‍ തകര്‍ത്താടിയ പാട്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ പാട്ട് വീണ്ടും ആരാധകര്‍ ഏറ്റുപാടുകയാണ്. വയലിനില്‍ വായിച്ച പടകാളിയാണ് വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്.
കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓര്‍ഫിയോ എന്ന ബാന്‍ഡാണ് പടകാളിയുടെ വയലിന്‍ വേര്‍ഷനുമായി എത്തിയിരിക്കുന്നത്. എ.ആര്‍ റഹ്മാന്റെ ഈണത്തിന്റെ തനിമ ഒട്ടും ചോരാതെയാണ് ഓര്‍ഫി പടകാളിക്ക് വയലിനിന്റെ ഭാവം നല്‍കിയിരിക്കുന്നത്. റഷ്യന്‍ വയലിനിസ്റ്റായ മരിയ ഗ്രിഗോറവയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നില്‍. റോബിന്‍ തോമസ്, ഫ്രാന്‍സിസ് സേവ്യര്‍, കാരള്‍ ജോര്‍ജ്, ഹെറാള്‍ഡ് ആന്റണി, ബെന്‍ഹര്‍ തോമസ്, ബിനോയ് ജോസഫ്, റെക്‌സ് ഇസാക്ക്, എന്നിവരാണ് വയലിന്‍ വേര്‍ഷനായി അണിനരന്നത്.
Adjust Story Font
16