ഫെസ്‍റ്റിവല്‍ കോംപ്ലക്സ് തിരുവനന്തപുരത്ത് തന്നെയെന്ന് കമല്‍
ഫെസ്‍റ്റിവല്‍ കോംപ്ലക്സ് തിരുവനന്തപുരത്ത് തന്നെയെന്ന് കമല്‍
കവടിയാര്‍ കൊട്ടാരത്തിനടുത്തുള്ള റവന്യൂ ഭൂമിയില്‍ ഫെസ്റ്റിവല്‍ കോംപ്ലക്സ് സ്ഥാപിക്കാനാണ് മുന്‍ഗണന നല്‍കുന്നത്.
ഫെസ്റ്റിവല്‍ കോംപ്ലക്സ് തിരുവനന്തപുരം നഗരത്തില്‍ തന്നെ സ്ഥാപിക്കുമെന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍. കവടിയാര്‍ കൊട്ടാരത്തിനടുത്തുള്ള റവന്യൂ ഭൂമിയില്‍ ഫെസ്റ്റിവല്‍ കോംപ്ലക്സ് സ്ഥാപിക്കാനാണ് മുന്‍ഗണന നല്‍കുന്നത്. ഗ്രാമങ്ങളിലേക്ക് സിനിമ എത്തിക്കുന്നതിനായി ടൂറിംഗ് ടാക്കീസ് പുനരുജ്ജീവിപ്പിക്കുമെന്നും കമല്‍ പറഞ്ഞു.
ഫെസ്റ്റിവല്‍ കോംപ്ലക്സിനായി ആക്കുളത്ത് സ്ഥലം ഏറ്റെടുത്തുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ വ്യക്തമാക്കി. ഐഎഫ്എഫ്കെയുടെ ജനകീയ സ്വഭാവം നഷ്ടപ്പെടുത്താന്‍ അക്കാദമി ആഗ്രഹിക്കുന്നില്ല. നഗരത്തില്‍ തന്നെ ഫെസ്റ്റിവല്‍ കോംപ്ലക്സ് ഒരുക്കും. കവടിയാറിലുള്ള മൂന്നേക്കര്‍ റവന്യൂ ഭൂമിക്കാണ് മുന്‍ഗണന നല്‍കുന്നത്.
ഫെസ്റ്റിവല്‍ കോംപ്ലക്സില്‍ അക്കാദമിക്ക് സ്ഥിരം ഓഫീസ് ഒരുക്കും. പഴയ സിനിമകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ അക്കാദമി സ്വീകരിക്കും. ചലച്ചിത്ര അക്കാദമിയെ അഴിമതി മുക്തമാക്കാനാണ് ശ്രമം. അനധികൃത നിയമനങ്ങള്‍ ഉണ്ടാകില്ല. ഗ്രാമങ്ങളിലേക്ക് സിനിമാ സംസ്കാരം വ്യാപിപ്പിക്കുന്നതിനായി അക്കാദമി തുടങ്ങിയ ടൂറിംഗ് ടാക്കീസ് പുനരുജീവിപ്പിക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ടെലിവിഷന്‍ അവാര്‍ഡുകള്‍ ഈ മാസം 22 ന് വിതരണം ചെയ്യുമെന്നും കമല്‍ അറിയിച്ചു.
Adjust Story Font
16