ധോണിക്ക് 40 കോടി നല്‍കിയിട്ടില്ലെന്ന് നീരജ് പാണ്ഡെ
ധോണിക്ക് 40 കോടി നല്‍കിയിട്ടില്ലെന്ന് നീരജ് പാണ്ഡെ
ഒരു ക്രിക്കറ്ററുടെ ജീവിത കഥ സ്വന്തമാക്കുന്നതിന് മാത്രമായി ഇത്രയും തുക വിനിയോഗിക്കാന്‍ ആരും തയ്യാറാകില്ലെന്നും സംവിധായകന്......
ഇന്ത്യന്‍ ഏകദിന നായകന് മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ സിനിമയാക്കുന്നതിനുള്ള അവകാശത്തിനായി അദ്ദേഹത്തിന് 40 കോടി രൂപ നല്‍കിയതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സംവിധായകന് നീരജ് പാണ്ഡെ. ഒരു ക്രിക്കറ്ററുടെ ജീവിത കഥ സ്വന്തമാക്കുന്നതിന് മാത്രമായി ഇത്രയും തുക വിനിയോഗിക്കാന്‍ ആരും തയ്യാറാകില്ലെന്നും സംവിധായകന് ചൂണ്ടിക്കാട്ടി. ധോണിയുടെ ജീവിത കഥയെ ആസ്പദമാക്കിയുള്ള എംഎസ് ധോണി : ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രം ഈ മാസം മുപ്പതിനാണ് തിയ്യേറ്ററുകളിലെത്തുക.
80 കോടി മുതല്‍മുടക്കി നിര്‍മ്മിച്ച ചിത്രം റിലീസിനു മുമ്പു തന്നെ 60 കോടി തിരിച്ചു പിടിച്ചു കഴിഞ്ഞു. സിനിമ ബോക്സ് ഓഫീസ് കീഴടക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് നിര്‍മ്മാതാവും ധോണിയുടെ മാനേജരുമായ അരുണ്‍ പാണ്ഡെ വ്യക്തമാക്കി. ധോണിയുടെ ജീവിതത്തിലെ പുറംലോകം അറിയാത്ത കാര്യങ്ങളിലേക്ക് തിരിച്ചു പിടിച്ച കണ്ണാടിയായി സിനിമ മാറുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. സുശാന്ത് സിങ് രജപുത്താണ് ചിത്രത്തില്‍ ധോണിക്ക് ജീവന് നല്‍കുന്നത്.
Adjust Story Font
16