Quantcast

കൂടെ നിന്നവര്‍ വഞ്ചിച്ചു; തിയേറ്റര്‍ പൊളിച്ച് ഷോപ്പിങ്ങ് കോംപ്ലക്സ് നിര്‍മിക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍

MediaOne Logo

Sithara

  • Published:

    28 May 2018 1:17 PM GMT

കൂടെ നിന്നവര്‍ വഞ്ചിച്ചു; തിയേറ്റര്‍ പൊളിച്ച്  ഷോപ്പിങ്ങ് കോംപ്ലക്സ് നിര്‍മിക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍
X

കൂടെ നിന്നവര്‍ വഞ്ചിച്ചു; തിയേറ്റര്‍ പൊളിച്ച് ഷോപ്പിങ്ങ് കോംപ്ലക്സ് നിര്‍മിക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍

ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും നിര്‍മാതാവുമായ ലിബര്‍ട്ടി ബഷീര്‍ സിനിമാരംഗം വിടുന്നു.

ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും നിര്‍മാതാവുമായ ലിബര്‍ട്ടി ബഷീര്‍ സിനിമാരംഗം വിടുന്നു. തലശേരിയിലെ തിയേറ്റര്‍ സമുച്ചയം പൊളിച്ച് മാറ്റി ഷോപ്പിങ്ങ് കോംപ്ലക്സ് നിര്‍മിക്കാനാണ് പുതിയ തീരുമാനം. തനിക്കൊപ്പം നിന്ന സിനിമാപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും നിര്‍ണായക ഘട്ടത്തില്‍ തന്നെ കയ്യൊഴിഞ്ഞന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

നിര്‍മാതാവ്, വിതരണക്കാരന്‍, തീയ്യറ്റര്‍ ഉടമ. മലയാള സിനിമയില്‍ കഴിഞ്ഞ മൂന്നര പതിറ്റാണ്ട് സജീവ സാന്നിധ്യമായിരുന്ന ലിബര്‍ട്ടി ബഷീര്‍ ഈ രംഗം വിടുകയാണ്. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും വിലക്കിനെ തുടര്‍ന്ന് ബഷീറിന്റെ തിയ്യറ്ററുകളില്‍ പുതിയ ചിത്രങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ സ്വീകരിച്ച ചില നടപടികളില്‍ വീഴ്ച പറ്റിയെന്നും എന്നാല്‍ സംഘടനാ തീരുമാനം നടപ്പിലാക്കിയതിന്റെ പേരില്‍ കൂടെ നിന്നവര്‍ പോലും തന്നെ വഞ്ചിച്ചെന്നും ബഷീര്‍ പറയുന്നു.

1982ലാണ് തലശേരിയില്‍ ലിബര്‍ട്ടി ബഷീര്‍ തിയ്യറ്റര്‍ ആരംഭിച്ചത്. നിലവില്‍ അഞ്ച് തിയ്യറ്ററുകള്‍ ബഷീറിന്‍റെ ഉടമസ്ഥതയിലുണ്ട്. 16ല്‍ അധികം ചിത്രങ്ങള്‍ നിര്‍മ്മിച്ചു. മുപ്പതിലേറെ ചിത്രങ്ങള്‍ വിതരണം ചെയ്തു. പുതിയ സാഹചര്യത്തില്‍ എല്ലാം അവസാനിപ്പിക്കുകയാണ്. ബി ഉണ്ണികൃഷ്ണനും രഞ്ജിത്തും അടക്കമുളള ചിലര്‍ തന്നെ ചതിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിലക്കിനു പിന്നില്‍ നടന്‍ ദിലീപാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ ബഷീര്‍ ഏറെ വേദനയോടെയാണ് ഈ രംഗം വിടുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story