Quantcast

ധ്യാന്‍ ശ്രീനിവാസന്റെ വിവാഹം ഏപ്രില്‍ 7 ന്

MediaOne Logo

Khasida

  • Published:

    28 May 2018 12:07 PM GMT

വിവാഹ നിശ്ചയം തിരുവനന്തപുരത്ത് നടന്നു

ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്റെ വിവാഹ നിശ്ചയം തിരുവനന്തപുരത്ത് നടന്നു. കോട്ടയം സ്വദേശി അര്‍പിത സെബാസ്റ്റ്യനാണ് വധു. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയാണ് അര്‍പിത.. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഏപ്രില്‍7 ന് കണ്ണൂരില്‍ വച്ചാണ് വിവാഹം. സുഹൃത്തുക്കള്‍ക്കായി ഏപ്രില്‍ 10 ന് എറണാകുളത്ത് വിവാഹ സത്കാരവുമുണ്ടാകും.

നടനും ഗായകനും സംവിധായകനുമായ സഹോദരന്‍ വിനീത് ശ്രീനിവാസന്റെ തിരയിലൂടെയാണ് ധ്യാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി, ഒരേ മുഖം തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റേതായ ഇടം നേടി മലയാളസിനിമയില്‍ ധ്യാന്‍ തന്റെ സാന്നിധ്യം ഉറപ്പിച്ചു.

TAGS :

Next Story