അമ്മക്ക് പിഴയിട്ടത് നീതിയുടെ വിജയമെന്ന് വിനയന്‍
ബി ഉണ്ണികൃഷ്ണനെ പോലുളള കളളനാണയങ്ങളെ സമൂഹത്തിന് മുന്നില്‍ തുറന്നുകാണിക്കാന്‍ കഴിഞ്ഞു.
താരസംഘടന അമ്മയ്ക്കും ഫെഫ്ക്കയ്ക്കും കോമ്പറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പിഴ ചുമത്തിയത് നീതിയുടെ വിജയമാണെന്ന് സംവിധായകന്‍ വിനയന്‍. ബി ഉണ്ണികൃഷ്ണനെ പോലുളള കളളനാണയങ്ങളെ സമൂഹത്തിന് മുന്നില്‍ തുറന്നുകാണിക്കാന്‍ കഴിഞ്ഞു. സംഘടനയുടെ തലപ്പത്തിരുന്ന് ചിലര്‍ കാണിക്കുന്ന വൃത്തികേടിനോടാണ് തന്‍റെ എതിര്‍പ്പെന്നും കലക്ക് വേണ്ടിയുള്ള യുദ്ധം തുടരുമെന്നും വിനയന്‍ കൊച്ചിയില്‍ പറഞ്ഞു.
അമ്മയ്ക്ക് നാല് ലക്ഷം രൂപയും ഫെഫ്കക്ക് എണ്‍പത്തി അയ്യായിരം രൂപയുമാണ് പിഴ ചുമത്തിയത്. ഇരു സംഘടനകളുടെയും ഭാരവാഹികളായ ഇന്നസെന്‍റ്, ഇടവേള ബാബു, സിബി മലയില്‍, ബി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. സംഘടനകളുടെ ഭാരവാഹികള്‍ക്ക് വാര്‍ഷിക വരുമാനത്തിന്‍റെ മൂന്ന് ശതമാനമാണ് പിഴ. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്നസെന്‍റ് 51478 രൂപ, ഇടവേള ബാബു 19113 രൂപ, സിബിമലയില്‍ 66356 രൂപ, ബി ഉണ്ണിക്കൃഷ്ണന്‍ 32026 രൂപ, കെ മോഹനന്‍ 27737 രൂപയുമാണ് പിഴ നല്‍കേണ്ടത്. 60 ദിവസത്തിനുള്ള പിഴസംഖ്യ അടച്ച് തീര്‍ക്കണം.
Adjust Story Font
16