Quantcast

അവള്‍ വന്നു..നാഗവല്ലി, പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്ന കാരണവന്‍മാരെ നിഗ്രഹിക്കാന്‍

MediaOne Logo

Jaisy

  • Published:

    29 May 2018 3:35 PM GMT

അവള്‍ വന്നു..നാഗവല്ലി, പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്ന കാരണവന്‍മാരെ നിഗ്രഹിക്കാന്‍
X

അവള്‍ വന്നു..നാഗവല്ലി, പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്ന കാരണവന്‍മാരെ നിഗ്രഹിക്കാന്‍

മണിച്ചിത്രത്താഴിന്റെ തീമില്‍ ഈ വീഡിയോ ഒരുക്കിയത് ശങ്കര്‍ ലോഹിതാക്ഷനാണ്

അറിയാതെ കണ്ണുകള്‍ ഇറുക്കിയടച്ചു പോകും ആ കാഴ്ച കണ്ടാല്‍, കാതുകള്‍ പൊത്തിപ്പോകും അത് കേള്‍ക്കാതിരിക്കാന്‍...മനസിന് പൂട്ടിട്ട് ഇനിയൊരിക്കലും അത്തരം സംഭവങ്ങള്‍ ഉണ്ടാകല്ലേ എന്ന് പ്രാര്‍ഥിക്കും.. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അനുനിമിഷം വര്‍ദ്ധിക്കുമ്പോള്‍ പിഞ്ചുകുഞ്ഞുങ്ങളെ പോലും ലൈംഗികമായി ഉപയോഗിക്കുന്ന സംഭവങ്ങള്‍ വീണ്ടും വീണ്ടും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ നീചന്‍മാരെ നിഗ്രഹിക്കാനാണ് അവള്‍ വന്നത്, നാഗവല്ലി..മണിച്ചിത്രത്താഴിലെ ശങ്കരന്‍ തമ്പിയെ കൊല്ലാനല്ല, കുഞ്ഞുപൂക്കളെ കാമത്തിനിരയാക്കുന്ന കാരണവന്‍മാരുടെ ജീവനെടുക്കാനാണ് അവള്‍ വന്നത്. റിവഞ്ച് ഓഫ് നാഗവല്ലിയെന്ന മ്യൂസിക് ആല്‍ബത്തിലെ നായികയാണ് ഈ നാഗവല്ലി.

മണിച്ചിത്രത്താഴിന്റെ തീമില്‍ ഈ വീഡിയോ ഒരുക്കിയത് ശങ്കര്‍ ലോഹിതാക്ഷനാണ്. ക്യാമറയും എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നത് മണി ബിടിയാണ്. ഡിബിനാണ് വിഎഫ്എക്സ് ഒരുക്കിയിരിക്കുന്നത്. ആതിര, അനിരൂപ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. അരുണ്‍ പെരിയാലിന്റെതാണ് ആശയം. മിഥുന്‍ രാജ് കളറിംഗും ചെയ്തിരിക്കുന്നു. സുമേഷ് സുകുമാരനാണ് നിര്‍മ്മാണം.ഗോവിന്ദ് മേനോന്റെ നാഗവല്ലി റോക്സും മഞ്ജിത്ത് സുമന്റെ സംഗീതവും ചേര്‍ത്താണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

TAGS :

Next Story