പുലര്‍കാലം പോലെ കുറെ പാട്ടുകളുമായി വള്ളീം തെറ്റി പുള്ളീം തെറ്റി
പുലര്‍കാലം പോലെ കുറെ പാട്ടുകളുമായി വള്ളീം തെറ്റി പുള്ളീം തെറ്റി
കൊച്ചിയില്‍ വച്ച് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു
കുഞ്ചാക്കോ ബോബനും ശ്യാമിലിയും നായികാ നായകന്മാരാകുന്ന 'വള്ളീം തെറ്റി പുള്ളീം തെറ്റി'യുടെ ഓഡിയോ ലോഞ്ച് ചടങ്ങ് കൊച്ചിയില്‍ വച്ച് നടന്നു. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക് 247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍. കുഞ്ചാക്കോ ബോബന്‍, ശ്യാമിലി, മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കര്‍, മുത്തുമണി, സീമ ജി. നായര്‍, കലാഭവന്‍ ഹനീഫ, ചിത്രത്തിന്റെ സംവിധായകന്‍ ഋഷി ശിവകുമാര്‍, സംഗീത സംവിധായകന്‍ സൂരജ് എസ്. കുറുപ്പ്, നിര്‍മ്മാതാവ് ഫൈസല്‍ ലത്തീഫ്, മ്യൂസിക് 247ന്റെ ഹെഡ് ഓഫ് ഒപറേഷന്‍സ് സൈദ് സമീര്‍, പിന്നണി ഗായകരായ സിതാര, വിധു പ്രതാപ്, സംവിധായകരായ ജി.മാര്‍ത്താണ്ഡന്‍, സിദ്ധാര്‍ത്ഥ ശിവ, തുടങ്ങിയവരും മറ്റു അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
പാട്ടുകള്‍ കേള്‍ക്കാന്‍: http://www.saavn.com/s/album/malayalam/Valleem-Thetti-Pulleem-Thetti-2016/YpdPRjX,6Rc_
പുലര്‍കാലം പോലെ, വാത്തേ പൂത്തേ എന്ന് തുടങ്ങി സൂരജ് എസ്. കുറുപ്പ് സംഗീതം നല്‍കിയ ആറ് ഗാനങ്ങളാണുള്ളത്. സൂരജ് തന്നെയാണ് ഇതില്‍ അഞ്ചെണ്ണം രചിക്കുകയും മൂന്നെണ്ണത്തില്‍ ആലപിക്കുകയും ചെയ്തിട്ടുള്ളത്. ഹരിനാരായണന്‍ ബി. കെ. രചിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്. വിജയ് യേശുദാസ്, ഹരിചരണ്‍, വിനീത് ശ്രീനിവാസന്‍, വിധു പ്രതാപ്, സിതാര, മഡോണ സെബാസ്റ്റ്യന്‍, സച്ചിന്‍ വാരിയര്‍, സൂരജ് എസ്. കുറുപ്പ്, ഹെഷാം അബ്ദുല്‍ വഹാബ്, അശ്വതി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ ആലപിച്ചിട്ടുണ്ട്.
നവാഗതനായ ഋഷി ശിവകുമാര്‍ തിരകഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന 'വള്ളീം തെറ്റി പുള്ളീം തെറ്റി'യിലൂടെ ശ്യാമിലിയാണ് കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുന്നത്. മനോജ് കെ.ജയന്‍, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, കൃഷ്ണ ശങ്കര്‍, സുരേഷ് കൃഷ്ണ, അനീഷ് ജി മേനോന്‍, നന്ദന്‍ ഉണ്ണി, മുത്തുമണി, സീമ ജി. നായര്‍, കലാഭവന്‍ ഹനീഫ, മിഥുന്‍ നായര്‍ തുടങ്ങിയ മറ്റു താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം കുഞ്ഞുണ്ണി എസ്.കുമാറും ചിത്രസംയോജനം ബൈജു കുറുപ്പുമാണ് നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. 'വള്ളീം തെറ്റി പുള്ളീം തെറ്റി' നിര്‍മ്മിച്ചിരിക്കുന്നത് അച്ചാപ്പു മൂവി മാജികിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫ് ആണ്.
Adjust Story Font
16