ഹിജാബിനെതിരെയുള്ള വിവേചനത്തിനെതിരായ റാപ്പ് വീഡിയോ വൈറല്‍
ഹിജാബിനെതിരെയുള്ള വിവേചനത്തിനെതിരായ റാപ്പ് വീഡിയോ വൈറല്‍
ഗര്‍ഭിണികളായ 8 യുവതിയാണ് വീഡിയോയില്‍ അഭിനയിക്കുന്നത്.
ഹിജാബ് ധരിക്കുന്നവര്‍ക്കെതിരെയുള്ള വിവേചനത്തിനെതിരെയുള്ള ഒരു റാപ്പ് വീഡിയോ യു ട്യൂബില്‍ തരംഗമാവുകയാണ്.. മോന ഹൈദര്‍ എന്ന ആക്ടിവിസ്റ്റ് ആണ് ഗാനം തയ്യാറാക്കിയത്.
പ്രതാപവും ആത്മവിശ്വാസവും നല്‍കുന്നതാണ് ഹിജാബ് എന്ന സന്ദേശമാണ് വീഡിയോ പങ്കുവെക്കുന്നത്. മുടി എങ്ങനെയാണ്? തല വിയര്‍ക്കില്ലേ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഹിജാബ് ഇടുന്നവര്‍ സാധാരണയായി അഭിമുഖീകരിക്കേണ്ടി വരുന്നത്.. ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് വീഡിയോയിലൂടെ
ഗര്‍ഭിണികളായ 8 യുവതിയാണ് വീഡിയോയില്‍ അഭിനയിക്കുന്നത്.. മോന ഹൈദര്‍ എന്ന ആക്ടിവിസ്റ്റ് ആണ് ഹിജാബി എന്ന വീഡിയോയുടെ ആശയത്തിന് പിന്നില്‍. മുസ്‌ലിം സമുദായത്തിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ആക്ടിവിസ്റ്റാണ് മിഷിഗനില്‍ നിന്നുള്ള മോന ഹൈദര്‍.. എട്ട് മാസം ഗര്‍ഭിണിയായ മോന ഹൈദറും ഗാനരംഗത്തില്‍ ചുവടുവെക്കുന്നു..
Adjust Story Font
16