Quantcast

ഷൂട്ടിംഗിനിടെ രണ്‍വീണ്‍ സിംഗിന് തലക്ക് പരിക്കേറ്റു

MediaOne Logo

Jaisy

  • Published:

    30 May 2018 3:12 AM GMT

ഷൂട്ടിംഗിനിടെ രണ്‍വീണ്‍ സിംഗിന് തലക്ക് പരിക്കേറ്റു
X

ഷൂട്ടിംഗിനിടെ രണ്‍വീണ്‍ സിംഗിന് തലക്ക് പരിക്കേറ്റു

പത്മാവതി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്

ഷൂട്ടിംഗിനിടെ ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന് പരിക്കേറ്റു. തലക്കാണ് പരിക്കേറ്റത്. സഞ്ജയ് ലീലാബന്‍സാലിയുടെ പത്മാവതി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.

ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. പരിക്കേറ്റതറിയാതെ രണ്‍വീര്‍ അഭിനയിച്ചുകൊണ്ടിരുന്നു. രക്തം പോകുന്നതുകണ്ടപ്പോഴാണ് താരമറിയുന്നത്. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം രണ്‍വീറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്ക് ശേഷം തിരികെ ലൊക്കേഷനിലെത്തിയ താരം ഷൂട്ടിംഗ് തീര്‍ത്താണ് മടങ്ങിയത്.

റാണി പത്മിനിയുടെ ജീവിതത്തെ ആധാരമാക്കി ഒരുക്കുന്ന ചിത്രമാണ് പത്മാവതി. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയായിട്ടാണ് രണ്‍വീര്‍ എത്തുന്നത്. ദീപിക പദുക്കോണാണ് റാണി പത്മിനിയായെത്തുന്നത്. റാണിയുടെ ഭര്‍ത്താവ് റാവല്‍ രത്തന്‍ സിംഗിനെ അവതരിപ്പിക്കുന്നത് ഷാഹിദ് കപൂര്‍ ആണ്. അതിഥി റാവു, സോനു സൂദ് എന്നിവരാണ് മറ്റ് താരങ്ങള്‍. 140 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ചിത്രം നവംബര്‍ 17ന് തിയറ്ററുകളിലെത്തും.

TAGS :

Next Story