ട്യൂബ് ലൈറ്റ് പരാജയം; സല്‍മാന്‍ നഷ്ടപരിഹാരം നല്‍കി
ട്യൂബ് ലൈറ്റ് പരാജയം; സല്‍മാന്‍ നഷ്ടപരിഹാരം നല്‍കി
ബോക്സോഫീസില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ട്യൂബ് ലൈറ്റിന്‍റെ വിതരണക്കാര്‍ക്ക് സല്‍മാന്‍ ഖാന്‍ നഷ്ടപരിഹാരം നല്‍കി.
ബോക്സോഫീസില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ട്യൂബ് ലൈറ്റിന്‍റെ വിതരണക്കാര്‍ക്ക് സല്‍മാന്‍ ഖാന്‍ നഷ്ടപരിഹാരം നല്‍കി. 32.5 കോടി രൂപയാണ് വിതരണക്കാര്‍ക്ക് നല്‍കിയത്. ട്യൂബ്‌ലൈറ്റിന്‍റെ വിതരണമേറ്റെടുത്ത എന്‍എച്ച് സ്റ്റുഡിയോസിന്‍റെ ശ്രേയാന്‍സ് ഹിരാവത്തിനാണ് സല്‍മാന്‍ ഖാന്‍ നഷ്ടത്തിന്‍റെ പകുതി നല്‍കിയത്
കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രം ജൂണിലാണ് തിയേറ്ററിലെത്തിയത്. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഇതാണ് നഷ്ടപരിഹാരം നല്‍കാന്‍ ചിത്രത്തിന്‍റെ നിര്‍മാതാവ് കൂടിയായ സല്‍മാനെ പ്രേരിപ്പിച്ചത്.
ജൂലൈ അവസാനം പണം മടക്കിനല്‍കുമെന്നാണ് സല്‍മാന്‍ മുന്‍പ് പറഞ്ഞിരുന്നത്. പക്ഷേ ടൈഗര്‍ സിന്ദാ ഹെയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കുകളിലായിരുന്നു അദ്ദേഹം. ഇപ്പോള്‍ മുംബൈയില്‍ തിരിച്ചെത്തിയ അദ്ദേഹം വിതരണക്കാരന് 32.5 കോടി മടക്കിനല്‍കിയെന്ന് സല്‍മാനുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
Adjust Story Font
16