Quantcast

ഇര്‍ഫാന്‍ ഖാനോടൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക്

MediaOne Logo

Jaisy

  • Published:

    30 May 2018 4:42 AM GMT

ഇര്‍ഫാന്‍ ഖാനോടൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക്
X

ഇര്‍ഫാന്‍ ഖാനോടൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക്

സിനിമാ, നാടക നടനും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

മലയാളവും തമിഴും തെലുങ്കും കടന്ന് ഗ്ലാമര്‍ ലോകമായ ബോളിവുഡിലേക്ക് ചുവടു വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. പ്രശസ്ത നടന്‍ ഇര്‍ഫാന്‍ ഖാനോടൊപ്പമാണ് ഡിക്യു ബി ടൌണില്‍ അരങ്ങേറ്റം കുറിക്കുന്നത്. റോണി സ്‌ക്രൂവാലയുടെ പുതിയ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം പ് ഇര്‍ഫാന്‍ ഖാന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.’ഗേള്‍ ഇന്‍ ദി സിറ്റി’ എന്ന വെബ് സിരീസിലൂടെ ശ്രദ്ധേയയായ മിഥില പാക്കറാണ് ചിത്രത്തില്‍ നായിക. സിനിമാ, നാടക നടനും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദുല്‍ഖര്‍ തെലുങ്കില്‍ ആദ്യമായി അഭിനയിക്കുന്ന മഹനദിയുടെ ചിത്രീകരണവും പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ജെമിനി ഗണേശനായിട്ടാണ് താരമെത്തുന്നത്. മലയാളത്തില്‍ സോളോ,പറവ എന്നിവയാണ് ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ദുല്‍ഖര്‍ ചിത്രങ്ങള്‍.

TAGS :

Next Story