ജിമിക്കി കമ്മല്‍ ഇനി ഡപ്പാംകൂത്തല്ല; കേരള തനിമയില്‍ ഒരു ഫീമെയില്‍ വേര്‍ഷന്‍
ജിമിക്കി കമ്മല്‍ ഇനി ഡപ്പാംകൂത്തല്ല; കേരള തനിമയില്‍ ഒരു ഫീമെയില്‍ വേര്‍ഷന്‍
നൃത്ത വീഡിയോകളുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ആരംഭിച്ച യുട്യൂബ് ചാനലായ ബൂഗി ബട്ടര്‍ഫ്ലൈസാണ് ജിമിക്കി കമ്മലിന്‍റെ പുതിയ പതിപ്പിന് രൂപം നല്‍കിയത്.
വിനീത് ശ്രീനിവാസന്‍ പാടിയ ജിമിക്കികമ്മലിന് കോഴിക്കോട് നിന്നൊരു ഫീമെയില്‍ വേര്‍ഷന്‍. ഡപ്പാംകൂത്തിന് പകരം കേരളീയ പാരമ്പര്യ കലകള്‍ പാട്ടിനൊപ്പമെത്തുന്നു എന്നതും ഈ ജിമിക്കികമ്മലിന്‍റെ പ്രത്യേകതയാണ്. നൃത്ത വീഡിയോകളുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ആരംഭിച്ച യുട്യൂബ് ചാനലായ ബൂഗി ബട്ടര്‍ഫ്ലൈസാണ് ജിമിക്കി കമ്മലിന്‍റെ പുതിയ പതിപ്പിന് രൂപം നല്‍കിയത്.
ഭാഷാഭേദമില്ലാതെ ജിമിക്കികമ്മല്‍ ലോകമാകെ തരംഗമാണ്. ഇതിനിടയിലാണ് കേരളപിറവി ദിനത്തില്‍ ജിമിക്കി കമ്മലിന്‍റെ പ്രത്യേക ഫീമെയില്‍ വേര്‍ഷന്‍ ആസ്വാദകര്‍ക്ക് മുന്നിലെത്തുന്നത്. പുതു തലമുറയുടെ ഡപ്പാംകൂത്തുകളാണ് നേരെത്തെ എത്തിയതെങ്കില്‍ കേരളീയ കലകളുടെ ചുവടുകളാണ് ഇത്തവണ. അഭിഭാഷകയായ രേഖ, ഡോക്ടറായ ജിത വീനീത്, ഫാഷന്‍ ഡിസൈനറായ അനീഷ ലാല്‍ എന്നിവരാണ് അണിയറയില്‍. ഇവരുടെ ബൂഗി ബട്ടര്‍ഫ്ലൈസ് എന്ന യൂട്യൂബ് ചാനലിന്‍റെ ലോഞ്ചിങുമായി ബന്ധപ്പെട്ടാണ് ജിമിക്കി കമ്മലിന്‍റെ കേരളീയ തനിമ. ഗാനത്തിന് കൊറിയോഗ്രാഫി ചെയ്തത് അശ്വതി വെള്ളൂരാണ്. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനത്തിന്‍റെ ഫീമെയില്‍ വേര്‍ഷനില്‍ ഐശ്വര്യ കല്യാണിയാണ് ഗായിക. ആശയവും സംവിധാനവും അനൂപ് ഗംഗാധരന്‍. കേരളത്തിന്‍റെ ഗ്രാമപശ്ചാത്തലത്തില്‍ ചിത്രീകരിച്ച പുതിയ ജിമിക്കി കമ്മല്‍ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.
Adjust Story Font
16