Quantcast

യു ട്യൂബില്‍ ട്രന്‍ഡിംഗായി പൈപ്പിന്‍ ചുവട്ടിലെ പ്രണയം

MediaOne Logo

Jaisy

  • Published:

    30 May 2018 6:13 PM

യു ട്യൂബില്‍ ട്രന്‍ഡിംഗായി പൈപ്പിന്‍ ചുവട്ടിലെ പ്രണയം
X

യു ട്യൂബില്‍ ട്രന്‍ഡിംഗായി പൈപ്പിന്‍ ചുവട്ടിലെ പ്രണയം

സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ബിജിബാലാണ്

യു ട്യൂബില്‍ ട്രന്‍ഡിംഗായി മാറിയിരിക്കുകയാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിലെ ഗാനം. കായലിരമ്പില് എന്നു തുടങ്ങിയിരിക്കുന്ന പാട്ട് പാടിയിരിക്കുന്നത് ബിജിബാലും ആന്‍ ആമിയും ചേര്‍ന്നാണ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ബിജിബാലാണ്. നീരജ് മാധവും റീബ മോണിക്കയുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കന്നതുപോലെ പൈപ്പിന്‍ ചുവട്ടിലെ പ്രണയം തന്നെയാണ് ചിത്രത്തിന്റെ പ്രമേയം.

നവാഗതനായ ഡോമിന്‍ ഡിസില്‍വയാണ് സംവിധാനം. ഐശ്വര്യ സ്നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്നാണ് നിര്‍മ്മാണം. അജു വര്‍ഗീസ്, അപ്പാനി ശരത്, സുധി കൊപ്പ, ജാഫര്‍ ഇടുക്കി, റിഷി കുമാര്‍ എന്നിവരാണ് പൈപ്പിന്‍ ചുവട്ടിലെ മറ്റ് താരങ്ങള്‍.

TAGS :

Next Story