കറുത്ത ജൂതനുമായി സലിംകുമാര്‍
കറുത്ത ജൂതനുമായി സലിംകുമാര്‍
ഇരു ചേരിയില്‍ പെട്ട രണ്ട് നേതാക്കളുടെ അപൂര്‍വ്വമായ ഒരു കൂടിക്കാഴ്ചക്ക് തിരശീല ഒരുക്കി സലിം കുമാറിന്റെ പുതിയ സിനിമക്ക് തുടക്കമായി
ഇരു ചേരിയില്‍ പെട്ട രണ്ട് നേതാക്കളുടെ അപൂര്‍വ്വമായ ഒരു കൂടിക്കാഴ്ചക്ക് തിരശീല ഒരുക്കി സലിം കുമാറിന്റെ പുതിയ സിനിമക്ക് തുടക്കമായി. കണ്ണൂര്‍ രാഷ്ട്രീയത്തിലെ ബദ്ധവൈരികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ.സുധാകരനും പി.ജയരാജനും ചേര്‍ന്നായിരുന്നു സലിംകുമാര്‍ സംവിധാനം ചെയ്യുന്ന കറുത്ത ജൂതന്‍ എന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.
കണ്ണൂര്‍ രാഷ്ട്രീയത്തിലെ അത്യപൂര്‍വ്വമായ ഒരു കാഴ്ചക്ക് രംഗപടമൊരുക്കിയായിരുന്നു സലിംകുമാര്‍ തന്റെ രണ്ടാമത്തെ സംവിധാന സംരഭത്തിന് തുടക്കമിട്ടത്. ചിത്രീകരണക്കാഴ്ചകള്‍ക്കപ്പുറത്തേക്ക് പയ്യന്നൂര്‍ രാമന്തളിയിലെ ജനങ്ങളും കൌതുകത്തോടെ കാത്തിരുന്നത് പി.ജയരാജനും കെ.സുധാകരനും വേദി പങ്കിടുന്ന ആ കൌതുക കാഴ്ചയിലേക്ക് തന്നെ. വേദിയില്‍ ആദ്യമെത്തിയത് പി.ജയരാജന്‍,തൊട്ടു പിന്നാലെ കെ.സുധാകരനുമെത്തി. ഇരുനേതാക്കളും സൌഹൃദം പങ്കിട്ടതോടെ ആതിഥേയന്റെ വേഷമണിഞ്ഞ് സലിംകുമാര്‍ ഫ്രെയിമിലേക്ക്.
തുടര്‍ന്ന് രണ്ട് നേതാക്കളില്‍ ആരെ ആദ്യം പ്രസംഗിക്കാന്‍ ക്ഷണിക്കണമെന്നായി അധ്യക്ഷന്‍ ടി.വി രാജേഷ് എം.എല്‍.എയുടെ ആശങ്ക. എന്നാല്‍ രാഷ്ട്രീയ വൈരത്തിന്റെം പറഞ്ഞു കേട്ട കഥകളെല്ലാം പൂര്‍ണമായി നിരാകരിച്ച് നേതാക്കള്‍ നയം വ്യക്തമാക്കി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.ഒരു കാലത്ത് കണ്ണൂരിലും പരിസര പ്രദേശങ്ങളിലും ജീവിച്ചിരുന്ന ജൂതവംശജരുടെ കഥ പറയുന്ന ചിത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപനും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
Adjust Story Font
16