ആംഗലേയ ഭാഷയുടെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്, പക്ഷെ... പൃഥ്വിയുടെ ഇംഗ്ലീഷിന് വീണ്ടും ട്രോള്‍
ആംഗലേയ ഭാഷയുടെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്, പക്ഷെ... പൃഥ്വിയുടെ ഇംഗ്ലീഷിന് വീണ്ടും ട്രോള്‍
കഴിഞ്ഞ ദിവസം പൃഥ്വി തന്റെ മകള്‍ അലംകൃതയുടെ ആദ്യ സ്കൂള്‍ ദിനത്തെക്കുറിച്ച് പോസ്റ്റ് ചെയ്ത കുറിപ്പാണ് ട്രോളിന് ഇരയായിരിക്കുന്നത്
മലയാള താരങ്ങളുടെ ഇംഗ്ലീഷ് പോസ്റ്റുകള്‍ ട്രോളുകാരുടെ ഇഷ്ടവിഷയമാണ്. പ്രത്യേകിച്ചും യുവതാരം പൃഥ്വിരാജിന്റെ ഫേസ്ബുക്ക് കുറിപ്പുകള്‍ ആണെങ്കില്‍ പറയുകയെ വേണ്ടാ. കഴിഞ്ഞ ദിവസം പൃഥ്വി തന്റെ മകള്‍ അലംകൃതയുടെ ആദ്യ സ്കൂള്‍ ദിനത്തെക്കുറിച്ച് പോസ്റ്റ് ചെയ്ത കുറിപ്പാണ് ട്രോളിന് ഇരയായിരിക്കുന്നത്. പൃഥ്വിയുടെ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ കണ്ട് ആരാധകര്‍ ഷോക്കടിച്ചിരിക്കുകയാണ്. ''First day of school for the lil lady..and I have the jitters! Should put on the cool dad act though! Phew..how time flies!'' തന്റെ മകളുടെ ആദ്യ സ്കൂള്‍ ദിവസമാണെന്നും മകളെക്കാള്‍ ടെന്‍ഷന്‍ തനിക്കാണെന്നും വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് പോയതെന്നുമായിരുന്നു പൃഥ്വിരാജിന്റെ കുറിപ്പ്. ഇതിനെ കളിയാക്കിക്കൊണ്ടായിരുന്നു പിന്നീടുളള കമന്റുകള്‍. കുറിപ്പിന് അസ്സല്‍ മലയാള പരിഭാഷ ഒരുക്കിയവരും കറവല്ല. മലയാള പരിഭാഷ : ''എന്റെ കൊച്ചു പെണ്ണിന്റെ വിദ്യാലയത്തിലെ ആദ്യ ദിനം ആണ് , മനസിൽ അല്‌പം വിഷമം ഉണ്ട് എന്നാലും അത് ഒന്നും മുഖത്ത് കാണിക്കയാതെ ഒരു നല്ല അച്ഛനായി ഞാൻ അഭിനയിക്കുന്നു , ഹോ എത്ര വേഗം ആണ് കാലം പറന്ന് അകലുന്നത്'' എന്നാണ് ഒരു വിരുതന്റെ കമന്റ്. കമന്റുകള്‍ക്ക് തന്നെ അഞ്ഞൂറിലധികം ലൈക്കുകളാണ് ലഭിച്ചത്. താരത്തിന് അതേ ഭാഷയില്‍ ഉപദേശം കൊടുത്തവരും കുറവല്ല.
ചില രസകരമായ കമന്റുകള്‍ ഇതാ
ഐ മീൻ ദി ടു ഫാമിലി അറ്റാച്ച്ഡ് ദി ബാത്ത് റൂം ദെൻ യുവർ ഫാമിലി ഫുഡ് ആന്‍ഡ് അക്കമെഡേഷൻ ഓഫ് ദി ഹൗസിങ് കോംപ്ലക്സ് ആൻഡ് ദി ഷോപ്പിംഗ് കോംപ്ലക്സ്
എന്റെ കയ്യിലും തെറ്റുണ്ട്...വെറുതെ ലൈക് അടിച്ച് വിട്ടാ മതിയായിരുന്നു.
ഏട്ടാ അല്ലി മോളെ ലണ്ടനില്‍ ആണോ ചേര്‍ത്തേ...!!
ഈ ഡിക്ഷണറി മാറ്റി പുതിയൊരെണ്ണം കൂടെ വാങ്ങണം
നമിച്ചു ആംഗലേയ ഭാഷയുടെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് പക്ഷെ ഇത്ര ഭീകരമായ അവസ്ഥ ഇതാദ്യമാ
പുള്ളിക്കാരന്റെ പേജ് ലൈക്കടിച്ച എന്നെ പറഞ്ഞാ മതീല്ലോ,,,,,പുല്ല് വേണ്ടാരുന്ന്,,,,
വീട്ടിലെ ഡിക്ഷണറി എടുത്തു കിണറ് ിലിട്ടു..അണ്ണന്റെ സങ്കടം എനിക്ക് കേക്കണ്ട
ണ്ട് കളിയാക്കിയതിന് എല്ലാം കൂടി പ്രതികാരം ചെയ്യുവാണല്ലേ.... south indiayil ഏറ്റവും നല്ലതായിട്ട് ഇംഗ്ളീഷ് അറിയാവുന്നത് ഇങ്ങൾക്ക് തന്നെ... എന്റെ പൊന്നോ...
Adjust Story Font
16