റിലീസിന് മുന്‍പേ 8 കോടിയിലധികം നേടി വില്ലന്‍
റിലീസിന് മുന്‍പേ 8 കോടിയിലധികം നേടി വില്ലന്‍
ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റുപോയത് 7 കോടിക്കാണ്
റിലീസിന് മുന്‍പേ 8 കോടിയിലധികം നേടി മോഹന്‍ലാല്‍ - ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിന്റെ വില്ലന്‍. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റുപോയത് 7 കോടിക്കാണ്. ഓഡിയോ റൈറ്റ്സ്, ഹിന്ദി മൊഴിമാറ്റവകാശം എന്നിവയിലും മലയാളത്തിലെ തന്നെ എക്കാലത്തെയും റെക്കോര്‍ഡ് തുകയാണ് വില്ലന്‍ നേടിയത്.
സൂര്യാ ടിവിയാണ് വില്ലന്റെ സാറ്റലൈറ്റ് അവകാശം 7 കോടിക്ക് വാങ്ങിയിരിക്കുന്നത്. സാറ്റലൈറ്റ് അവകാശത്തിന് ഒരു മലയാള ചിത്രം നേടുന്ന റെക്കോര്‍ഡ് തുകയാണിത്. ജങ് ക്ലി മ്യൂസിക്കിന് ഓഡിയോ അവകാശം വിറ്റു പോയത് 50 ലക്ഷത്തിനാണ്. സാധാരണ ഗതിയില്‍ ഒരു മലയാള ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സിന് ലഭിക്കാറ് 15 ലക്ഷം വരെയാണ്. ഹിന്ദി മൊഴിമാറ്റ അവകാശം വിറ്റു പോയത് 1 കോടിക്കാണ്. ഇതോടെ റിലീസിന് മുന്‍പേ 8.5 കോടിയാണ് വില്ലന്‍ സ്വന്തമാക്കിയത്. ഇതും മലയാള സിനിമാ ചരിത്രത്തില്‍ റെക്കോര്‍ഡാണ്
മോഹന്‍ലാല്‍ മാത്യു മാഞ്ഞൂരനാകുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. വിശാല്‍, ഹന്‍സിക, ശ്രീകാന്ത് തുടങ്ങി തമിഴ് -തെലുങ്ക് ഭാഷകളിലെ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. സുശിന്‍ ശ്യാം സംഗീതം നല്‍കിയ നാല് പാട്ടുകള്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയിരുന്നു. ചിത്രം ഈ മാസം അവസാനമോ അടുത്ത മാസം ആദ്യ വാരമോ പ്രേക്ഷകരിലേക്കെത്തും.
Adjust Story Font
16