Quantcast

മിതാലിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

MediaOne Logo

Jaisy

  • Published:

    31 May 2018 5:21 PM GMT

മിതാലിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്
X

മിതാലിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

വിയാകോം 18 മോഷൻ പിക്‌ചേഴ്സ് ആണ് മിതാലിയുടെ ജീവചരിത്ര സിനിമയുടെ നിര്‍മ്മാണത്തിന്റെ അവകാശം ലഭിച്ചത്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ കീര്‍ത്തി അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് എത്തിച്ച ക്യാപ്റ്റന്‍ മിതാലി രാജിന്റെ ജീവിതം സിനിമയാകുന്നു. വിയാകോം 18 മോഷൻ പിക്‌ചേഴ്സ് ആണ് മിതാലിയുടെ ജീവചരിത്ര സിനിമയുടെ നിര്‍മ്മാണത്തിന്റെ അവകാശം ലഭിച്ചത്. ബോളിവുഡില്‍ റെക്കോഡ് തിരുത്തിയ ക്യൂന്‍, മാഞ്ചി, ദ മൌണ്ടന്‍ മാന്‍, ദൃശ്യം, മേരി കോം, ഭാഗ് മില്‍ക്കാ ഭാഗ്, ടോയ്‍ലറ്റ് എക് പ്രേം കഥ എന്നീ ചിത്രങ്ങളുടെ വിതരണാവകാശം കരസ്ഥമാക്കിയത് വിയാകോം ആയിരുന്നു.

എംഎസ്‌ ധോണിയുടെയും സച്ചിന്റെയും ജീവിതം സിനിമയായിരുന്നു. എന്നാൽ ഒരു വനിതാ ക്രിക്കറ്ററുടെ ജീവിതം സിനിമയാകുന്നത് ഇതാദ്യമാണ്. സ്പോര്‍ട്സില്‍ താല്‍പര്യമുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും സിനിമ പ്രചോദനമാകട്ടെ എന്ന് മിതാലി പറഞ്ഞു.

പതിനാറാം വയസിലാണ് മിതാലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഏകദിനക്രിക്കറ്റിലെ വനിതാ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതാണ് മിതാലി. ഏകദിനത്തില്‍ ആറായിരം റണ്‍സ് തികയ്ക്കുന്ന ആദ്യവനിതാ താരമെന്ന റെക്കോഡ് മിതാലിയുടെ പേരിലാണ്.

TAGS :

Next Story