ഇന്ത്യൻ രൂചിപ്പെരുമയെ പ്രകീർത്തിച്ച് സെയ്ഫ് അലി ഖാൻ
ഇന്ത്യൻ രൂചിപ്പെരുമയെ പ്രകീർത്തിച്ച് സെയ്ഫ് അലി ഖാൻ
ദുബൈയിൽ തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹം
കേരളം ഉൾപ്പെടെ ഇന്ത്യൻ രൂചിഭേദങ്ങൾ ലോകോത്തരമാണെന്ന് സെയ്ഫ് അലി ഖാൻ. ദുബൈയിൽ തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹം.
. മലയാളിയായ രാജകൃഷ്ണ മേനോൻ സംവിധാനം ചെയ്ത ഷെഫ് എന്ന ചിത്രത്തിൽ റോഷൻ കർല എന്ന ഷെഫിന്റെ വേഷമിടുന്ന സൈഫ് ഏറെയും സംസാരിച്ചത് ഭക്ഷണ വിശേഷങ്ങളായിരുന്നു. ചെറുപ്പകാലത്ത് വീട്ടിലെ ആഢ്യഭക്ഷണങ്ങളോട് മടുപ്പാണ് തോന്നിയിരുന്നത്. ജീവനക്കാരുടെ ക്വാർട്ടേഴ്സിൽ ചെന്ന് അവർ ഉണ്ണുന്ന ഭക്ഷണത്തിന്റെ പങ്കുപറ്റുന്നതായിരുന്നു രുചികരം. മാതാവ് ശർമിള ടാഗോർ പാചകം ചെയ്യുന്നത് കണ്ടിരിക്കാനും രസകരമായിരുന്നു. നിർദേശങ്ങൾ നൽകി പാചകത്തിന് നേതൃത്വം കൊടുക്കലായിരുന്നു പിതാവ് ക്യാപ്റ്റൻ മൻസൂർ അലിഖാൻ പട്ടൗഡിയുടെ രീതിയെന്നും താരം ഓർത്തു പറഞ്ഞു.
കേരളത്തിന്റെ രൂചിപ്പെരുമ എല്ലാവരെയും ആകർഷിക്കുന്നതാണെന്ന് സംവിധായകനും പറഞ്ഞു. പുതിയ സിനിമയെ കുറിച്ച് ഏറെ പ്രതീക്ഷയോടെയാണ് സെയ്ഫ് സംസാരിച്ചത്.
Adjust Story Font
16