ഒറ്റമുറി വെളിച്ചം മികച്ച ചിത്രം; നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി
ഒറ്റമുറി വെളിച്ചം മികച്ച ചിത്രം; നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി
മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഒറ്റമുറി വെളിച്ചത്തിന്.
മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചത്തിന്. ഇന്ദ്രന്‍സാണ് മികച്ച നടന്‍. പാര്‍വതിയാണ് മികച്ച നടി. ആളൊരുക്കത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിന് പുരസ്കാരം ലഭിച്ചതെങ്കില്‍ ടേക്ക് ഓഫിലെ അഭിനയമാണ് പാര്‍വതിയെ മികച്ച നടിയെന്ന പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത്. ഈമയൌ എന്ന സിനിമ സംവിധാനം ചെയ്തതിനാണ് അവാര്‍ഡ്. മികച്ച നവാഗത സംവിധായകന്‍ മഹേഷ് നാരായണനാണ് (ടേക്ക് ഓഫ്).
മികച്ച രണ്ടാമത്തെ ചിത്രമായി സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഏദന്‍ തെരഞ്ഞെടുക്കപ്പെട്ടു. രക്ഷാധികാരി ബൈജുവാണ് മികച്ച ജനപ്രിയ ചിത്രം. മികച്ച തിരക്കഥാകൃത്തായി സജീവ് പാഴൂരിനെയും (തൊണ്ടിമുതലും ദൃക്സാക്ഷിയും) കഥാകൃത്തായി എം എ നിഷാദിനെയും (കിണര്‍) തെരഞ്ഞെടുത്തു. അലന്‍സിയര്‍ ലോപ്പസാണ് (തൊണ്ടിമുതലും ദൃക്സാക്ഷിയും) മികച്ച സ്വഭാവ നടന്‍. പോളി വല്‍സനാണ് മികച്ച സ്വഭാവ നടി (ഒറ്റമുറി വെളിച്ചം, ഈമയൌ). മാസ്റ്റര്‍ അഭിനന്ദും (സ്വനം) നക്ഷത്രയും (രക്ഷാധികാരി ബൈജു ഒപ്പ്) മികച്ച ബാലതാരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
മറ്റ് പുരസ്കാരങ്ങള്‍
ചിത്രസംയോജനം- അപ്പു ഭട്ടതിരി (ഒറ്റമുറിവെളിച്ചം, വീരം)
കലാസംവിധാനം- സന്തോഷ് രാമന്‍ (ടേക്ക് ഓഫ്)
ഛായാഗ്രഹണം- മനേഷ് മാധവന്‍ (ഏദന്‍)
സിങ്ക് സൌണ്ട്- സ്മിജിത്ത് കുമാര്‍ (രക്ഷാധികാരി ബൈജു ഒപ്പ്)
ശബ്ദമിശ്രണം- പ്രമോദ് തോമസ് (ഏദന്‍)
ശബ്ദ ഡിസൈന്‍- രംഗനാഥ് രവി (ഈമയൌ)
മികച്ച ലബോറട്ടറി- ചിത്രാഞ്ജലി സ്റ്റുഡിയോ
സംഗീത സംവിധായകന്‍- എം കെ അര്‍ജുനന്‍ മാസ്റ്റര്‍ (ഭയാനകം)
പശ്ചാത്തല സംഗീതം- ഗോപീസുന്ദര്‍ (ടേക്ക് ഓഫ്)
ഗായകന്‍- ഷഹബാസ് അമന്‍ (മായാനദി)
ഗായിക- സിത്താര കൃഷ്ണകുമാര്‍ (വിമാനം)
വസ്ത്രാലങ്കാരം- സഖി എല്‍സ (ഹേ ജൂഡ്)
മേക്കപ്പ് മാന്‍- രഞ്ജിത്ത് അമ്പാടി (ടേക്ക് ഓഫ്)
നൃത്തസംവിധാനം- പ്രസന്ന സുജിത്ത് (ഹേ ജൂഡ്)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍)- അച്ചു അരുണ്‍ കുമാര്‍ (തീരം)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍)- സ്നേഹ (ഈട)
സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മത്സരത്തിനെത്തിയ സിനിമകള്‍ക്ക് നിലവാരം കുറവായിരുന്നുവെന്ന് ജൂറി വിലയിരുത്തി. അതേസമയം മിക്ക പുരസ്കാരങ്ങളും ലഭിച്ചത് നവാഗതര്‍ക്കാണ് എന്നതാണ് ഇത്തവണത്തെ പ്രധാന സവിശേഷത.
Adjust Story Font
16