Quantcast

എആര്‍ റഹ്മാന്‍ സിനിമയിലെത്തിയിട്ട് കാല്‍ നൂറ്റാണ്ട്

MediaOne Logo

Subin

  • Published:

    1 Jun 2018 8:32 AM GMT

എആര്‍ റഹ്മാന്‍ സിനിമയിലെത്തിയിട്ട് കാല്‍ നൂറ്റാണ്ട്
X

എആര്‍ റഹ്മാന്‍ സിനിമയിലെത്തിയിട്ട് കാല്‍ നൂറ്റാണ്ട്

മലയാളികളുടെ സ്വന്തം മിന്‍മിനിയുടെ ശബ്ദത്തില്‍ ചിന്ന ചിന്ന ആസൈ എന്ന ഗാനം പിറന്നിട്ട് 25 വര്‍ഷം പിന്നിടുക കൂടിയാണ് ഇന്ന്.

എ ആര്‍ റഹ്മാന്റെ സിനിമാ സംഗീത ജീവിതത്തിന് കാല്‍ നൂറ്റാണ്ട്. മലയാളികളുടെ സ്വന്തം മിന്‍മിനിയുടെ ശബ്ദത്തില്‍ ചിന്ന ചിന്ന ആസൈ എന്ന ഗാനം പിറന്നിട്ട് 25 വര്‍ഷം പിന്നിടുക കൂടിയാണ് ഇന്ന്.

റോജ എന്ന ചിത്രത്തിനായി സംഗീതം നല്‍കിയാണ് എ ആര്‍ റഹ്മാന്‍ സിനിമാ സംഗീത ലോകത്തേക്ക് ചുവടുവെക്കുന്നത്. കാല്‍ നൂറ്റാണ്ട് മുന്‍പ് ചെന്നൈയിലെ റഹ്മാന്റെ പഞ്ചതന്‍ സ്റ്റുഡിയോയില്‍ മിന്‍മിനി ചിന്ന ചിന്ന ആസൈ പാടി നിര്‍ത്തിയപ്പോള്‍ അവിടെ റഹ്മാന്റെയും മിന്‍മിനിയുടെയും ആശകള്‍ക്ക് ചിറകുവെക്കുകയായിരുന്നു. പാട്ടിലെ വരികള്‍പോലെ വെണ്ണിലാവിനെ ചുംബിക്കാനാകും വിധം റഹ്മാന്‍ വളര്‍ന്നു. ഭൂമി ആ പ്രതിഭയെ ചുറ്റി.

റോജ സിനിമയിലെ 7 ഗാനങ്ങളില്‍ ചിന്ന ചിന്ന ആസൈക്ക് ആയിരുന്നു റഹ്മാന്‍ ആദ്യം സംഗീതം നല്‍കിയത്. ദൂര്‍ദര്‍ശന് വേണ്ടി വൈരമുത്തു എഴുതിയ വരികള്‍ ആയിരുന്നു അത്. റോജയുടെ ആഗ്രഹങ്ങളായിരുന്നു വരികളില്‍ മുഴുവന്‍. രണ്ടരമണിക്കൂര്‍ കൊണ്ട് 120 ആശകളാണ് വൈരമുത്തു എഴുതിയത്. പിന്നീട് ഇത് ചുരുക്കി 16 ആശകളായി. മിന്‍മിനിയുടെ ശബ്ദം കൂടി ചേര്‍ന്നപ്പോള്‍ ഗാനത്തിന് പൂര്‍ണത കൈവന്നു. ആ വര്‍ഷത്തെ മികച്ച പിന്നണി ഗായികക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡും മിന്‍മിനിയെ തേടിയെത്തി.

കാല്‍ നൂറ്റാണ്ടിന് ശേഷവും നിത്യഹരിത ഗാനങ്ങളുടെ പട്ടികയില്‍ മുന്നില്‍തന്നെയാണ് ചിന്ന ചിന്ന ആസൈ.

Next Story