പുതുതലമുറ നല്ല സിനിമ നിര്‍മ്മിക്കുന്നതില്‍ അഭിമാനമെന്ന് അടൂര്‍
പുതുതലമുറ നല്ല സിനിമ നിര്‍മ്മിക്കുന്നതില്‍ അഭിമാനമെന്ന് അടൂര്‍
കൊച്ചിയില്‍ 11മത് സൈന്‍സ് ചലചിത്രമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍.
മലയാളത്തില്‍ നിന്ന് പുതിയ തലമുറ നല്ല സിനിമകള്‍ നിര്‍മ്മിച്ചു തുടങ്ങിയിട്ടുണ്ടെന്ന് ചലചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഇത് ഏറെ അഭിമാനകരമാണെന്നും അടൂര്‍ പറഞ്ഞു.കൊച്ചിയില്‍ 11മത് സൈന്‍സ് ചലചിത്രമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍.
ജോണ്‍ എബ്രഹാം പുരസ്‌കാരങ്ങള്‍ക്കായി ഫിലിം സൊസൈറ്റി ഫെഡറേഷന്‍ അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ഹ്രസ്വചിത്ര ഡോക്യുമെന്ററി ചലച്ചിത്ര മേളയായ 'സൈന്‍സിന്‍ഉെ ഉദ്ഘാടന വേളയിലാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം. കച്ചവട സാധ്യതകള്‍ സിനിമക്കുണ്ടെങ്കിലും പുതു തലമുറ നല്ല സിനിമകള്‍ നിര്‍മ്മിക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം പ്രസ് ക്ലബ്ബ്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് എറണാകുളം ടൗണ്‍ ഹാളില്‍ സൈന്‍സ് മേള സംഘടിപ്പിക്കുന്നത്, അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ വിവിധ ഭാഷകളില്‍ നിന്നു തെരഞ്ഞെടുത്ത 110 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മികച്ച ഹ്രസ്വചിത്രം ചോക്കയുമെന്ററി
പ്രതിരോധ സിനിമ മികച്ച പരീക്ഷണ ചിത്രം എന്നിവക്ക് 50,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും പുരസ്‌കാരം നല്‍കും. മലാളത്തില്‍ നിന്നുള്ള മികച്ച ഡോക്യമെന്ററി ഹ്രസ്വ ചിത്രം എന്നവക്ക് 10000 രൂപയും സമ്മാനിക്കും. മേളയുടെ ഭാഗമായി ജോണ്‍ എബ്രഹാം അനുസ്മരണ പ്രഭാഷണം കെ ആര്‍ മോഹന്‍ അനുസ്മരണം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ചടങ്ങില്‍ പബ്‌ളിക് സര്‍വീസ് ബ്രോഡ്കാസ്റ്റിങ്ങ് ട്രസ്റ്റ് മേധാവി രാജീവ് മല്‍ഹോത്ര മുഖ്യാതിഥിയായിരുന്നു.
Adjust Story Font
16