നല്ല സിനിമ എപ്പോഴും വിജയം കൈവരിക്കുമെന്ന് ദുൽഖർ സൽമാൻ
നല്ല സിനിമ എപ്പോഴും വിജയം കൈവരിക്കുമെന്ന് ദുൽഖർ സൽമാൻ
'സോളോ' സിനിമയുടെ റിലീസിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
സിനിമയുടെ ഗുണമേൻമയാണ് പ്രധാനമെന്നും നല്ല സിനിമ എപ്പോഴും വിജയം കൈവരിക്കുമെന്നും നടൻ ദുൽഖർ സൽമാൻ. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത് ദുൽഖർ നായകനാകുന്ന 'സോളോ' സിനിമയുടെ റിലീസിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിലും തമിഴിലും രൂപം നൽകിയ 'സോളോ' ദുബൈയിലും റിലീസ് ചെയ്തു. സിനിമയെ പ്രേക്ഷകർ ഇഷ്ടപ്പെടും എന്നു തന്നെയാണ് താൻ പ്രതീക്ഷിക്കുന്നതെന്നായിരുന്നു ദുൽഖറിന്റെ പ്രതികരണം. നല്ല സിനിമയെ വിജയിപ്പിക്കുന്നവരാണു മലയാളികൾ. ഒന്നിലേറെ റോളിൽ അഭിനയിക്കുന്ന 'സോളോ' പ്രവാസലോകത്തും മികച്ച പ്രതികരണം കൊണ്ടുവുമെന്ന പ്രതീക്ഷയിലായിരുന്നു മറ്റ് അണിയറശിൽപികളും. സംവിധായകൻ ബിജോയ് നമ്പ്യാർ, നടിമാരായ അർതി വെങ്ക്ടേശ്, നേഹ ശർമ, ശ്രുതി ഹരിഹരൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Adjust Story Font
16